'മുസ്ലിംകള്‍ ഉള്ളതു കൊണ്ടാണ് നിങ്ങള്‍ ഹിന്ദുവായത്, അല്ലെങ്കില്‍ ബ്രാഹ്മണരും ദളിതനുമായേനെ': മഹുവ മൊയ്ത്ര

Published : Mar 01, 2020, 10:45 AM ISTUpdated : Mar 01, 2020, 10:59 AM IST
'മുസ്ലിംകള്‍ ഉള്ളതു കൊണ്ടാണ് നിങ്ങള്‍ ഹിന്ദുവായത്, അല്ലെങ്കില്‍ ബ്രാഹ്മണരും ദളിതനുമായേനെ': മഹുവ മൊയ്ത്ര

Synopsis

ഇന്ത്യയില്‍ മുസ്ലിംകള്‍ ഉള്ളതു കൊണ്ടാണ് ബാക്കിയുള്ളവര്‍ക്ക് ഹിന്ദുക്കളായി തുടരാന്‍ കഴിയുന്നതെന്ന് തൃണമൂല്‍ എംപി മഹുവ മൊയ്ത്ര.

കൊല്‍ക്കത്ത: ഇന്ത്യയില്‍ മുസ്ലിംകള്‍ ഉള്ളതു കൊണ്ടാണ് ബാക്കിയുള്ളവര്‍ ഹിന്ദുക്കളായി തുടരുന്നതെന്ന് തൃണമൂല്‍ എംപി മഹുവ മൊയ്ത്ര. മുസ്ലിംകള്‍ ഇല്ലായിരുന്നെങ്കില്‍ ഹിന്ദുക്കള്‍ക്ക് പകരം ബ്രാഹ്മണരും ക്ഷത്രിയരും വൈശ്യരും ശൂദ്രരും ദളിതരുമായിരിക്കുമെന്ന് മഹുവ ട്വിറ്ററില്‍ കുറിച്ചു.

'ഈ രാജ്യത്ത് മുസ്ലിംകള്‍ ഉള്ള കാലം വരെയാണ് നിങ്ങള്‍ക്ക് ഹിന്ദുവായി തുടരാന്‍ കഴിയുക. അവര്‍ പോയിക്കഴിഞ്ഞാല്‍ നിങ്ങള്‍ ഹിന്ദുവല്ല, ബ്രാഹ്മണരും ക്ഷത്രിയരും വൈശ്യരും ശൂദ്രരും ദളിതരുമാണ്'- മഹുവ ട്വീറ്റ് ചെയ്തു.

ദില്ലി കലാപത്തിനിടെ കേന്ദ്ര സര്‍ക്കാരിനെ മഹുവ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ദില്ലി കത്തുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നോക്കി നില്‍ക്കുകയാണെന്നും നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടാനാവില്ലെന്നും മഹുവ പ്രതികരിച്ചിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ജുഡീഷ്യറിയിലെ അഴിമതി'; എൻസിആർടിയുടെ വിവാദ പാഠഭാഗം തയ്യാറാക്കിയവർക്കെതിരെ സുപ്രീം കോടതിയുടെ നടപടി
റോഡിലെ കുഴിയിൽ വീണ് ആംബുലൻസ് കുലുങ്ങി; 'മസ്‌തിഷ്‌ക മരണം' സംഭവിച്ച യുവതിക്ക് പുതുജീവൻ; ആശുപത്രിയിലേക്ക് മാറ്റി