
ബെംഗളൂരു: പോക്സോ കേസിൽ കർണാടകയിലെ ബിജെപി നേതാവ് യെദിയൂരപ്പയോട് ഇന്ന് തന്നെ ഹാജരാകാൻ നോട്ടീസ് നൽകി സിഐഡി വിഭാഗം. പരാതി നൽകാൻ എത്തിയ സ്ത്രീയോടൊപ്പം ഉണ്ടായിരുന്ന കുഞ്ഞിനോട് ലൈംഗികാതിക്രമം നടത്തി എന്നതാണ് യെദിയൂരപ്പയ്ക്കെതിരെയുള്ള കേസ്. പരാതി നൽകിയ കുട്ടിയുടെ അമ്മ കഴിഞ്ഞ മാസം ക്യാൻസർ രോഗബാധയെത്തുടർന്ന് മരിച്ചിരുന്നു.
അതേസമയം, യെദിയൂരപ്പ ദില്ലിയിലെന്നാണ് പുറത്തുവരുന്ന വിവരം. അതിനാൽ ഇന്ന് ഹാജരായേക്കില്ല. നേരത്തെ അയച്ച രണ്ട് നോട്ടീസുകൾക്കും യെദിയൂരപ്പ മറുപടി നൽകിയിട്ടില്ലെന്ന് സിഐഡി വിഭാഗം അറിയിച്ചു. യെദിയൂരപ്പയെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് പരാതിക്കാരിയുടെ അഭിഭാഷകൻ കർണാടക ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകിയിരുന്നു. അതിനിടയിലാണ് യെദിയൂരപ്പയോട് ഇന്ന് തന്നെ ഹാജരാകാൻ സിഐഡി വിഭാഗം നോട്ടീസ് നൽകിയിരിക്കുന്നത്.
https://www.youtube.com/watch?v=Ko18SgceYX8
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam