റീലുണ്ടാക്കാൻ പൊലീസ് ബാരിക്കേഡ് കത്തിച്ചു; വൈറലാവുന്നതിനിടെ യുവാവ് അറസ്റ്റിൽ, ഒരാൾക്കായി തിരച്ചിൽ

Published : Mar 30, 2024, 11:13 AM ISTUpdated : Mar 30, 2024, 11:19 AM IST
റീലുണ്ടാക്കാൻ പൊലീസ് ബാരിക്കേഡ് കത്തിച്ചു; വൈറലാവുന്നതിനിടെ യുവാവ് അറസ്റ്റിൽ, ഒരാൾക്കായി തിരച്ചിൽ

Synopsis

ദില്ലിയിലെ നിഹാൽ വിഹാർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വെള്ളിയാഴ്ചയാണ് സംഭവം. പൊലീസിന്റെ ബാരിക്കേഡ് കത്തിച്ച് റീലുണ്ടാക്കുകയായിരുന്നു യുവാക്കൾ. ഈ റീൽ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാവുകയായിരുന്നു. തുടർന്നാണ് പൊലീസ് അന്വേഷമം ആരംഭിച്ചത്. അന്വേഷണത്തിൽ റീലുണ്ടാക്കിയ ഒരു യുവാവ് അറസ്റ്റിലായി.

ദില്ലി: ദില്ലിയിൽ റീലുണ്ടാക്കാൻ പൊലീസ് ബാരിക്കേഡ് കത്തിച്ച രണ്ടു യുവാക്കൾക്കെതിരെ കേസ്. സംഭവത്തിൽ ഒരാൾ അറസ്റ്റിലായതായി ദില്ലി പൊലീസ് അറിയിച്ചു. നിഹാൽ വിഹാർ പൊലീസ് സ്റ്റേഷനിലാണ് യുവാക്കൾക്കെതിരെ കേസെടുത്തിരിക്കുന്നത്. 

ദില്ലിയിലെ നിഹാൽ വിഹാർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വെള്ളിയാഴ്ചയാണ് സംഭവം. പൊലീസിന്റെ ബാരിക്കേഡ് കത്തിച്ച് റീലുണ്ടാക്കുകയായിരുന്നു യുവാക്കൾ. ഈ റീൽ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാവുകയായിരുന്നു. തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിൽ റീലുണ്ടാക്കാൻ ബാരിക്കേഡ് കത്തിച്ച ഒരു യുവാവ് അറസ്റ്റിലായി. സംശയിക്കുന്ന മറ്റേയാൾക്ക് വേണ്ടി അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു. ബാരിക്കേഡ് കത്തിച്ച് പകർത്തിയ ദൃശ്യത്തിൽ ഒരു യുവാവിനെ കാണാൻ കഴിയുന്നുണ്ട്. സംഭവത്തിൽ നിഹാൽ വിഹാർ പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. 

ഭാര്യ പിണങ്ങിയതിൽ യുവാവ് വാട്ടർ ടാങ്കിൽ ചാടി മരിച്ചു, സംഭവമറിയാതെ ടാങ്കിലെ വെള്ളം 3 ദിവസം ​ഗ്രാമീണർ കുടിച്ചു!

https://www.youtube.com/watch?v=Ko18SgceYX8

PREV
click me!

Recommended Stories

തടസം നീങ്ങി പറന്ന് തുടങ്ങിയതേ ഉള്ളൂ, അതിനിടെ ഇൻഡിഗോ വിമാനത്തിനുള്ളിൽ എത്തിയ അപ്രതീക്ഷിത അതിഥി, വീഡിയോ
ക്ഷേത്രത്തിൽ നിന്ന് പ്രസാദമായി ലഭിച്ചത് സ്വര്‍ണ മോതിരം; പിന്നീട് നടന്നത് പരമ്പരാഗത രീതിയിൽ യുവതിയുടെ 'കൃഷ്ണ ഭഗവാനുമായുള്ള വിവാഹം'