ക്രെയിൻ വിളിച്ചു, നോ പാർക്കിം​ഗ് സോണിൽ കിടന്ന മന്ത്രിയുടെ ഫോർച്യൂണർ തൂക്കി പൊലീസ്; വീഡിയോ പുറത്ത്

Published : Aug 15, 2025, 06:55 PM IST
minister car

Synopsis

ഉത്തർപ്രദേശ് നിയമസഭാ മൺസൂൺ സമ്മേളനത്തിനിടെ മന്ത്രി സഞ്ജയ് നിഷാദിന്റെ കാർ നോ പാർക്കിംഗ് സോണിൽ നിർത്തിയിട്ടതിനെ തുടർന്ന് പൊലീസ് നീക്കം ചെയ്തു. ഗതാഗതക്കുരുക്ക് ഉണ്ടായതിനെ തുടർന്നാണ് നടപടി

ലക്നൗ: ഉത്തർപ്രദേശ് നിയമസഭയുടെ മൺസൂൺ സമ്മേളനത്തിനിടെ, നോ പാർക്കിംഗ് സോണിൽ നിർത്തിയിട്ട മന്ത്രി സഞ്ജയ് നിഷാദിന്റെ കാർ ട്രാഫിക് പൊലീസ് നീക്കം ചെയ്തു. വ്യാഴാഴ്ചയാണ് സംഭവം. നിയമസഭാ വളപ്പിൽ പാർക്ക് ചെയ്ത കാർ കാരണം ഗതാഗതക്കുരുക്ക് ഉണ്ടായതിനെ തുടർന്നാണ് അധികൃതർ നടപടിയെടുത്തത്. സഭയിലെ നടപടികളിൽ പങ്കെടുക്കാൻ എത്തിയ മന്ത്രി സഞ്ജയ് നിഷാദിന്റെ വെള്ള ടൊയോട്ട ഫോർച്യൂണർ കാറാണ് ഡ്രൈവർ നിയമവിരുദ്ധമായി പാർക്ക് ചെയ്തത്.

തുടർന്ന് അധികൃതർ ക്രെയിൻ വിളിച്ചുവരുത്തി വാഹനം നീക്കം ചെയ്യുകയായിരുന്നു. മന്ത്രിയുടെ വാഹനം ക്രെയിൻ ഉപയോഗിച്ച് ഉയർത്തി കൊണ്ടുപോകുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നിഷാദ് പാർട്ടിയുടെ ദേശീയ പ്രസിഡന്റും ഫിഷറീസ് മന്ത്രിയുമായ സഞ്ജയ് നിഷാദ് 2022 മാർച്ച് 25നാണ് കാബിനറ്റ് മന്ത്രിയായി ചുമതലയേറ്റത്.

മൺസൂൺ സമ്മേളനം അവസാനിച്ചു; നാല് ബില്ലുകൾ പാസാക്കി

മൺസൂൺ സമ്മേളനത്തിന്റെ അവസാന ദിവസമായ വ്യാഴാഴ്ച ശ്രീ ബാങ്കെ ബിഹാരി ടെമ്പിൾ ട്രസ്റ്റ് ബിൽ, 2025 ഉൾപ്പെടെ നാല് ബില്ലുകൾ പാസാക്കി. സ്പീക്കർ സതീഷ് മഹാന സഭ അനിശ്ചിതകാലത്തേക്ക് പിരിയുന്നതായി പ്രഖ്യാപിച്ചു. നിയമസഭയിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞു. സംസ്ഥാനത്ത് ഇപ്പോൾ ഭയരഹിതമായ അന്തരീക്ഷം നിലനിൽക്കുന്നതായി അദ്ദേഹം അവകാശപ്പെട്ടു. മൺസൂൺ സമ്മേളനത്തിന്റെ നാലാം ദിവസമായ വ്യാഴാഴ്ച, യോഗി സർക്കാർ എട്ടര വർഷം പൂർത്തിയാക്കിയതിൻ്റെ (2017-2025) പ്രകടനം വിശദീകരിക്കുന്ന ഒരു റിപ്പോർട്ടും അവതരിപ്പിച്ചു. ക്രമസമാധാനം, വികസനം, ഭരണം തുടങ്ങിയ മേഖലകളിലെ പ്രധാന നേട്ടങ്ങൾ അദ്ദേഹം എടുത്തുപറഞ്ഞു.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി
ഒടുവിൽ മൗനം വെടിഞ്ഞ് ഇൻഡിഗോ സിഇഒ, 'ഇന്ന് 1000ത്തിലധികം സർവീസ് റദ്ദാക്കി, പരിഹാരം വൈകും, ഡിസംബർ 15 നുള്ളിൽ എല്ലാം ശരിയാകും'