ദില്ലിയിൽ നാടകീയ രം​ഗങ്ങൾ; ഒറ്റക്കെട്ടായി പ്രതിപക്ഷം, ബിർള ഹൗസിന് മുന്നിൽ രാഹുൽ ധർണ്ണയിരിക്കും, ബസ് തടഞ്ഞ് പൊലീസ്

Published : Jul 23, 2026, 07:12 PM ISTUpdated : Jul 23, 2026, 07:20 PM IST
rahul gandhi

Synopsis

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയുടെ വസതിക്ക് ഇരുവശവും റോഡുകൾ അടച്ച് പൊലീസ്. റോഡിന് കുറുകെ ബസും സ്ഥാപിച്ചു. സ്ഥലത്ത് കൂടുതൽ സുരക്ഷാ സേനയേയും പൊലീസ് വിന്യസിച്ചു.

ദില്ലി: ഗാന്ധി സ്മൃതിയിലേക്ക് മാർച്ച് നടത്താനൊരുങ്ങി ഇന്ത്യ സഖ്യത്തിലെ എംപിമാർ. നീറ്റ് വിഷയത്തിൽ ആത്മഹത്യ ചെയ്ത വിധ്യാർത്ഥികൾക്ക് വേണ്ടിയാണ് മാർച്ച് ന‌ടത്തുന്നത്. വിദ്യാർത്ഥികൾക്കൊപ്പം കോൺഗ്രസ് ഉണ്ടെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. രാഹുലിൻ്റെ വീടിനുള്ളിൽ നടന്ന എംപിമാരുടെ യോ​​ഗത്തിന് ശേഷമാണ് ഗാന്ധിജി വെടിയേറ്റ് മരിച്ച ബിർള ഹൗസിന് മുന്നിൽ പ്രതിഷേധിക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. അതേസമയം, പ്രതിഷേധത്തെ തടയാനുള്ള നീക്കങ്ങളുമായി ദില്ലി പൊലീസ് രം​ഗത്തെത്തി. രാഹുലും എംപിമാരും സഞ്ചരിക്കുന്ന ബസ് ബാരിക്കേഡ് വെച്ച് തടയുകയാണ് പൊലീസ്.

രാഹുൽ ​ഗാന്ധിയുടെ വസതിക്ക് ഇരുവശവുമുള്ള റോഡുകൾ പൊലീസ് അടച്ചിരുന്നു. റോഡിന് കുറുകെ ബസും സ്ഥാപിച്ചു കൊണ്ടായിരുന്നു പൊലീസിൻ്റെ നീക്കങ്ങൾ. സ്ഥലത്ത് കൂടുതൽ സുരക്ഷാ സേനയേയും പൊലീസ് വിന്യസിച്ചിരുന്നു. രാഹുലിൻ്റെ വീടിനു സമീപം പ്രവർത്തകരെ ബാരിക്കേഡ് വെച്ച് പൊലീസ് ത‍ടഞ്ഞുവെങ്കിലും ബാരിക്കേഡുകൾ തള്ളിനീക്കി പ്രവർത്തകർ അകത്തേക്ക് പ്രവേശിച്ചു. നിലവിൽ പ്രവർത്തകരും രാഹുലിനൊപ്പം അണിനിരന്ന കാഴ്ച്ചയാണ് കാണുന്നത്. പ്രതിപക്ഷം എംപിമാരും ഗാന്ധി സ്മൃതിയിലേക്ക് രാഹുലിനൊപ്പം ബസ്സിൽ യാത്ര ചെയ്യുന്നുണ്ട്. ഗാന്ധി സ്മൃതിയിൽ സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവസരം ഇവർക്ക് ലഭിച്ചതായാണ് വിവരം. എന്നാൽ രാഹുലിൻ്റെ ബസ് വിവിധയിടങ്ങളിലായി പൊലീസ് തടയുകയാണ്. ബാരിക്കേഡുകൾ വെച്ച് യാത്ര തടയുമ്പോൾ പ്രവർത്തകർ ബാരിക്കേഡ് തള്ളിനീക്കി. 

അതേസമയം, നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനിടെ വിദ്യാർഥികൾക്കെതിരെ പൊലീസ് നടത്തിയ അതിക്രമത്തിൽ പരിക്കേറ്റവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നാളെ രാജ്യവ്യാപക സമരം പ്രഖ്യാപിച്ചിരിക്കുകയാണ് സി ജെ പി. സമരത്തിന്റെ ഭാഗമായി രാജ്യത്തുടനീളം വീഥികളിലിറങ്ങുന്ന പ്രവർത്തകർക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങളും സംഘടന പുറപ്പെടുവിച്ചിട്ടുണ്ട്. സമാധാനപരവും ശക്തവുമായ രീതിയിൽ പ്രക്ഷോഭം സംഘടിപ്പിക്കണമെന്നും, പ്രതിഷേധങ്ങളിൽ പങ്കെടുക്കുമ്പോൾ കൃത്യമായ അച്ചടക്കം പാലിക്കണമെന്നും മാർഗ്ഗനിർദ്ദേശത്തിൽ വ്യക്തമാക്കുന്നു. അതേസമയം സമരം ശക്തമാക്കുന്നതിനിടെ സി ജെ പിയെ വീണ്ടും കേന്ദ്ര സർക്കാർ ചർച്ചയ്ക്ക് വിളിച്ചു. ചർച്ചയ്ക്ക് സമരക്കാർ തയ്യാറാകണമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു. ജെ പി നദ്ദയുടെ ഓഫീസിലോ വസതിയിലോ ചർച്ച നടത്തുന്നതാണ് ഉചിതമെന്ന് പറഞ്ഞ ജിതേന്ദ്ര സിംഗ്, വേണമെങ്കിൽ സമരക്കാർ പറയുന്നിടത്ത് ചർച്ച നടത്താമെന്നും വ്യക്തമാക്കി. സമര കേന്ദ്രമായ ജന്തർ മന്ദറിൽ ചർച്ച നടത്താമെന്നാണ് സി ജെ പിയുടെ നിലപാട്.

30 കമ്പനി അധിക കേന്ദ്രസേന

അതേസമയം സി ജെ പി സമരം ശക്തമായതോടെ ദില്ലിയിലേക്ക് 30 കമ്പനി അധിക കേന്ദ്രസേനയെ വിന്യസിച്ചു. 34 ദിവസം പിന്നിട്ട സി ജെ പി സമരവേദിയിലേക്ക് രാവും പകലും ഇല്ലാതെ യുവതിയുവാക്കൾ ഒഴുകിയെത്തുകയാണ്. നിലവിലെ സുരക്ഷസംവിധാനങ്ങൾക്ക് നിയന്ത്രിക്കാൻ കഴിയാത്തവിധം ജനക്കൂട്ടം എത്തുന്നതോടെയാണ് അധിക സേന വിന്യാസം. രാത്രിയിൽ പലയിടങ്ങളിലും പൊലീസും സമരക്കാരും തമ്മിൽ സംഘർഷവും പതിവാകുകയാണ്. 30 കമ്പനി കേന്ദ്രസേനയെ അധികമായി വിന്യസിച്ചതോടെ സ്ഥിതി കൂടുതൽ സങ്കീർണമാകുമോ എന്ന ആശങ്കയും ശക്തമാണ്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് കേന്ദ്ര സേനയെ വിമാനമാര്‍ഗമാണ് എത്തിച്ചത്. ആകെയുള്ള 30 കമ്പനിയിൽ 18 കമ്പനി സി ആർ പി എഫും ആറ് കമ്പനി ആർ എ എഫും മൂന്ന് കമ്പനി ബി എസ് എഫും രണ്ട് കമ്പനി എസ് എസ് ബിയും ഒരു കമ്പനി ഐ ടി ബി പി ജവാന്മാരുള്ളത്. ഇതോടെ പ്രതിഷേധം നേരിടാൻ ആകെ 45 കമ്പനിയെ ദില്ലിയിൽ എത്തി. അതേസമയം സംഘർഷത്തിൽ പരിക്കേറ്റ ഛത്രപൂർ സ്വദേശി സാക്ഷിയുടെ നിലഗുരുതരമാണ്. ഇവരുടെ കുടുംബും പൊലീസ് നിരീക്ഷണത്തിലാണ്. പെൺകുട്ടിയുടെ ആരോഗ്യനില സംബന്ധിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചാൽ നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. ഇതിനിടെ സംഘർഷവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് 20 അംഗം സംഘത്തെ പൊലീസ് നിയോഗിച്ചു. സി സി ടി വി ദൃശ്യങ്ങൾ അടക്കം പരിശോധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടെ സമരക്കാർ പാർലമെന്റ് മാർച്ചിനിടെ പെട്രോൾ പമ്പിന് നേരെ ആക്രമണം നടത്തുന്ന ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'3 മാസം മുന്നേയുള്ള തീരുമാനം', സിജെപി പ്രതിഷേധവുമായി എന്‍എസ്എ ഉത്തരവിന് ബന്ധമില്ലെന്ന് ദില്ലി പൊലീസ്; വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും അറിയിപ്പ്
നോര്‍വേയുടെ 'വൈക്കിംഗ് റോ' പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍; വൈറലായി മുംബൈയില്‍ നിന്നുള്ള വീഡിയോ