ഹെല്‍മറ്റില്ലാതെ യാത്ര ചെയ്തു; പൊലീസുകാരനെ കൊണ്ട് പിഴയടപ്പിച്ച് നാട്ടുകാര്‍

By Web TeamFirst Published Oct 9, 2019, 3:07 PM IST
Highlights

ഹെല്‍മറ്റ് ധരിച്ചില്ലെന്ന കുറ്റത്തിന് 5000 രൂപയാണ് ഗ്രാമത്തിലെ ഒരു യുവാവില്‍ നിന്നും ഈ പൊലീസുകാരന് ഈടാക്കിയത്.

ലക്നൗ: നിയമം എല്ലാവര്‍ക്കും ബാധകമാണ്. അത് പൊലീസായാലും രാഷ്ട്രീയക്കാരായാലും സാധാരണ ജനങ്ങളായാലും അങ്ങനെ തന്നെ. അത്തരത്തില്‍ ഹെല്‍മറ്റ് ധരിക്കാതെ മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്ത പൊലീസ് ഉദ്യോഗസ്ഥന് നല്ല പണി നല്‍കിയിരിക്കുകയാണ് ഗ്രാമവാസികള്‍. ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലാണ് സംഭവം.

ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്തതിന് എസ്ഐ നേരത്തെ ഗ്രാമവാസികള്‍ക്കെല്ലാം പിഴചുമത്തിയിരുന്നു. ഹെല്‍മറ്റ് ധരിച്ചില്ലെന്ന കുറ്റത്തിന് 5000 രൂപയാണ് ഗ്രാമത്തിലെ ഒരു യുവാവില്‍ നിന്നും വാങ്ങിയത്. എന്നാല്‍ പിന്നീട് ഇതേ ഉദ്യോഗസ്ഥന്‍ ഹെല്‍മറ്റില്ലാതെ വാഹനമോടിക്കുന്നത് ഗ്രാമവാസികളുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് ഗ്രാമവാസികള്‍ ചേര്‍ന്ന് ഇദ്ദേഹത്തെ തടഞ്ഞു നിര്‍ത്തുകയും ഹെല്‍മറ്റ് ധരിക്കാതെ വാഹനമോടിച്ചതിന് സ്വയം 500 രൂപ പിഴയടപ്പിക്കുകയും ചെയ്യുകയായിരുന്നു. ഇതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 

 


 

click me!