യുവാക്കൾ തെരുവിലിറങ്ങി, ലഡാക്കിലെ സംഘർഷങ്ങളിൽ ജീവൻ രക്ഷാർത്ഥമാണ് പൊലീസ് വെടിവച്ചതെന്ന് ആഭ്യന്തര മന്ത്രാലയം

Published : Sep 25, 2025, 12:59 AM IST
massive protest Ladakh NEWS

Synopsis

ലഡാക്കിലെ സംഘർഷങ്ങൾക്ക് പിന്നിൽ ആസൂത്രിത നീക്കങ്ങളാണെന്നും സോനം വാങ് ചുക്കിൻ്റെ പ്രസംഗങ്ങളാണ് പ്രകോപനമുണ്ടാക്കിയതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം. പോലീസ് വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെട്ട സംഘർഷത്തിൽ 30 സിആർപിഎഫ് ജവാന്മാർക്ക് പരിക്കേറ്റു. 

ദില്ലി: ലഡാക്കിലെ സംഘർഷങ്ങൾക്ക് പിന്നിൽ ആസൂത്രിത നീക്കങ്ങളെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സോനം വാങ് ചുക്കിൻ്റെ സമരവും പ്രസംഗങ്ങളുമാണ് സംഘർഷം ആളിക്കത്തിച്ചതെന്നാണ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്. സോനം നടത്തിയ പ്രകോപന പ്രസംഗങ്ങളാണ് യുവാക്കളെ തെരുവിലേക്ക് ഇറക്കിയത്. പൊലീസിന് നേരെ വലിയ ആക്രമണം ഉണ്ടായെന്നും ജീവൻ രക്ഷാർത്ഥമാണ് പൊലീസ് വെടിവച്ചതെന്നും മന്ത്രാലയം വ്യക്തമാക്കി. 30 സിആർപിഎഫ് ജവാന്മാർക്ക് ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്.

സംസ്ഥാന പദവി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾ സംഘർഷത്തിൽ കലാശിച്ചതോടെ ലഡാക്ക് അതീവ ജാഗ്രതയിലാണ്. നാലുപേർ സംഘർഷത്തിൽ കൊല്ലപ്പെട്ടു. ലേ അടക്കം സ്ഥലങ്ങളിൽ കർഫ്യൂം തുടരുകയാണ്. പ്രധാനപ്പെട്ട സ്ഥലങ്ങൾ എല്ലാം കർശന പൊലീസ് വലയത്തിലാണ്. സിആർപിഎഫിന്റെ അടക്കം അധികസേനയെ സുരക്ഷാ കാര്യങ്ങൾക്കായി വിന്യസിച്ചിട്ടുണ്ട്. കൂടുതൽ പ്രശ്നങ്ങൾ ലഡാക്കിൽ ഉണ്ടാകാതിരിക്കാൻ എല്ലാ നടപടികളും സ്വീകരിച്ചു എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. അതേസമയം ഇന്നലെ മന്ത്രാലയം പുറത്തിറക്കിയ സംഘർഷങ്ങൾക്ക് പിന്നിൽ ആസൂത്രിത നീക്കം എന്നാണ് ആരോപിക്കുന്നത്.

സോനം വാങ് ചുക്കിൻ്റെ സമരവും പ്രസംഗങ്ങളുമാണ് സംഘർഷം ആളിക്കത്തിച്ചു എന്നാണ് ആഭ്യന്തര മന്ത്രാലയം കുറ്റപ്പെടുത്തുന്നത്. സോനം നടത്തിയ പ്രകോപന പ്രസംഗങ്ങളാണ് യുവാക്കളെ തെരുവിലേക്ക് ഇറക്കിയത്.പോലീസിന് നേരെ വലിയ ആക്രമണം ഉണ്ടായെന്നും ജീവൻ രക്ഷാർത്ഥമാണ് പോലീസ് വെടിവച്ചതെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. 30 സിആർപിഎഫ് ജവാൻമാർക്കും ആക്രമണത്തിൽ പരിക്കേറ്റു. സമരം അക്രമാസക്തമായപ്പോൾ ഒപ്പമുള്ളവരെ നിയന്ത്രിക്കാതെ സോനം വാങ്ചുക്ക് നിരാഹാരം അവസാനിപ്പിച്ച് തന്റെ ഗ്രാമത്തിലേക്ക് മടങ്ങിയെന്നും ആഭ്യന്തരമന്ത്രാലയം കുറ്റപ്പെടുത്തി. ലഡാക്കിൽ നടന്ന സംഭവങ്ങളെ അതീവ ഗൗരവത്തോടെയാണ് കേന്ദ്രസർക്കാർ നിരീക്ഷിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

യുപിയിൽ മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി പാസ്റ്റർക്ക് ജാമ്യം‌; അറസ്റ്റിലായത് ജനുവരി 13ന്
കർണാടകയിലും നയപ്രഖ്യാപന പ്രസംഗത്തിൽ പോര്; കേന്ദ്ര വിമർശനത്തിൽ ഉടക്കിട്ട് ഗവർണർ, വഴങ്ങാതെ സിദ്ധരാമയ്യ; പ്രത്യേക നിയമസഭാ സമ്മേളനത്തിൽ പ്രതിസന്ധി