
കശ്മീര്‍ : ജമ്മു കാശ്മീരിൽ പൊലീസ് സബ് ഇൻസ്പെക്ടറെ ഭീകരര്‍ വെടിവെച്ച് കൊന്നു. സാമ്പോറ എസ് ഐ ഫറൂഖ് അ മിര്‍ ആണ് കൊല്ലപ്പെട്ടത്. പുൽവാമയിലാണ് ദുരൂഹ സാഹചര്യത്തിൽ വെടിയേറ്റ നിലയിൽ എസ്ഐയുടെ മൃതദേഹം കണ്ടെത്തിയത്. ഭീകരർ വെടിവച്ചു കൊന്നതാണെന്ന് കശ്മീർ പൊലീസ് സ്ഥിരീകരിച്ചു.
ജമ്മുകശ്മീരിൽ കഴിഞ്ഞ ദിവസം ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു ലഷ്കർ ഇ ത്വയ്ബ ഭീകരരെ സൈന്യം വധിച്ചിരുന്നു. ഇതിൽ ഒരാൾ ജൂൺ 2 ന് കുൽഗാമിൽ ബാങ്ക് മാനേജരായ രാജസ്ഥാൻ സ്വദേശിയെ വെടിവച്ചു കൊന്നയാളായിരുന്നു. എകെ 47 തോക്കുകളും സ്‌ഫോടക വസ്തുക്കളും സുരക്ഷാസേന പിടിച്ചെടുത്തിട്ടുണ്ട്.
Kashmir: കശ്മീരില്‍ പ്രതിഷേധം പുകയുന്നു; സുരക്ഷിതത്വം ആവശ്യപ്പെട്ട് സര്‍ക്കാര്‍ ജീവനക്കാര്‍
കശ്മീരി പണ്ഡിറ്റുകൾക്ക് പിന്തുണ, വാതിൽ തുറന്ന് കിടക്കുന്നുവെന്ന് ശിവസേനയുടെ ആദിത്യ താക്കറെ