കോൺഗ്രസ് നേതാവിന്റെ മകളുടെ എൻജിഒക്ക് എതിരെ കേന്ദ്രം: വിദേശ സംഭാവന ലൈസൻസ് റദ്ദാക്കി

Published : Mar 01, 2023, 04:34 PM IST
കോൺഗ്രസ് നേതാവിന്റെ മകളുടെ എൻജിഒക്ക് എതിരെ കേന്ദ്രം: വിദേശ സംഭാവന ലൈസൻസ് റദ്ദാക്കി

Synopsis

പ്രമുഖ എൻജിഒ ആയ ഓക്സ്ഫാമിന്‍റെ വിദേശ സംഭാവന ലൈസൻസും ജനുവരിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം റദ്ദാക്കിയിരുന്നു

ദില്ലി: സെന്റർ ഫോർ പോളിസി റിസർച്ചിന്റെ (CPR) ന്റെ വിദേശ സംഭാവന ലൈസൻസ് റദ്ദാക്കി കേന്ദ്ര സർക്കാർ. എഫ്സിആർഎ മാനദണ്ഡം ലംഘിച്ചുവെന്ന് ആരോപിച്ചാണ് നടപടി. സിപി ആറിലും ഓക്‌സ് ഫാം ഇന്ത്യയിലും കഴിഞ്ഞ സെപ്റ്റംബറിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യരുടെ മകൾ യാമിനി അയ്യരാണ് എൻജിഒ യുടെ മേധാവി. ആദായ നികുതി വകുപ്പ് പരിശോധന നടത്തി അഞ്ച് മാസത്തിന് ശേഷമാണ് സെന്‍റർ ഫോർ പോളിസി റിസേർച്ചിന്‍റെ ലൈസന്‍സ് റദ്ദാക്കുന്നത്.  പ്രമുഖ എൻജിഒ ആയ ഓക്സ്ഫാമിന്‍റെ വിദേശ സംഭാവന ലൈസൻസും ജനുവരിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം റദ്ദാക്കിയിരുന്നു

PREV
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ, നിരവധി വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയും ചെയ്യുന്നു
കോടതി കൂടെ നിന്നു, ഒമ്പത് മാസം ഗർഭിണിയായ സുനാലി ഖാത്തൂനും മകനും തിരിച്ച് ഇന്ത്യയിലെത്തി, നാട് കടത്തിയിട്ട് 6 മാസം