മധ്യപ്രദേശിൽ കോൺഗ്രസ് അധ്യക്ഷൻ്റെ സഹോദരൻ മയക്കുമരുന്ന് കേസിൽ പിടിയിൽ; രാഷ്ട്രീയ പകപോക്കലെന്ന് ജിതു പട്‌വാരി

Published : Jul 10, 2026, 06:49 PM IST
jitu patwari

Synopsis

ഇൻഡോറിൽ മയക്കുമരുന്ന് കച്ചവടക്കാർ പിടിയിലായതിന് പിന്നാലെ മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ ജിതു പട്‌വാരിയുടെ സഹോദരൻ നാനാ പട്‌വാരിയെ പോലീസ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി. ഇത് ബിജെപി സർക്കാരിന്റെ രാഷ്ട്രീയ പ്രതികാരമാണെന്ന് ജിതു പട്‌വാരി ആരോപിച്ചതോടെ സംഭവം വലിയ രാഷ്ട്രീയ വിവാദമായി.

ഇൻഡോർ: മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ ജിതു പട്‌വാരിയുടെ സഹോദരൻ മയക്കുമരുന്ന് കേസിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടതിനെച്ചൊല്ലി സംസ്ഥാനത്ത് വലിയ രാഷ്ട്രീയ വിവാദം. ഇൻഡോറിൽ മരുന്നുമായി രണ്ട് പേരെ പിടികൂടിയതിന് പിന്നാലെയാണ് ജിതു പട്‌വാരിയുടെ സഹോദരനായ നാനാ പട്‌വാരിക്ക് കേസിൽ പങ്കുണ്ടെന്ന് പോലീസ് വെളിപ്പെടുത്തിയത്. 

രാജേന്ദ്ര നഗർ പോലീസ് 10.8 ഗ്രാം ബ്രൗൺ ഷുഗറുമായി ഇർഫാൻ ഖാൻ എന്ന ഗോലു ചന്ദേരിയെയും റാണി ഭായിയെയും അറസ്റ്റ് ചെയ്‌തിരുന്നു. ഈ ലഹരിമരുന്ന് എത്തിച്ചുനൽകാൻ ആവശ്യപ്പെട്ടവരിൽ ഒരാൾ നാനാ പട്‌വാരിയാണെന്നും ഇൻഡോർ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ നരേന്ദ്ര റാവത്ത് മാധ്യമങ്ങളോട് പറഞ്ഞു. നാനാ പട്‌വാരിക്കെതിരെ നേരത്തെ ഒമ്പത് ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

പോലീസ് നടപടിക്കെതിരെ കോൺഗ്രസ് അധ്യക്ഷൻ ജിതു പട്‌വാരി രംഗത്തെത്തി. വീട്ടുകാരെ മുൻകൂട്ടി അറിയിക്കാതെയാണ് പോലീസ് തന്റെ സഹോദരനെ കസ്റ്റഡിയിലെടുത്തതെന്നും, ബിജെപി സർക്കാർ രാഷ്ട്രീയ പ്രതികാരം തീർക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഗവൺമെന്റിനും മുഖ്യമന്ത്രി മോഹൻ യാദവിനും എതിരെ ശബ്ദമുയർത്തുന്നവരെ നിയമം ദുരുപയോഗം ചെയ്ത് നിശ്ശബ്ദരാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും, ഇത്തരം രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് മുന്നിൽ തങ്ങൾ വഴങ്ങില്ലെന്നും ജിതു പട്‌വാരി വ്യക്തമാക്കി. മുതിർന്ന കോൺഗ്രസ് നേതാവ് വിവേക് തൻഖയും പോലീസിന്റെ നടപടിയെ വിമർശിച്ചു. മധ്യപ്രദേശ് കോൺഗ്രസ് മുൻ ജനറൽ സെക്രട്ടറി രാകേഷ് സിംഗ് യാദവ് പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നതിന് തൊട്ടുപിന്നാലെയാണ് ഈ സംഭവം. കോൺഗ്രസ് നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിച്ച രാകേഷ് സിംഗ് യാദവിനെ അച്ചടക്ക ലംഘനത്തിന് നേരത്തെ പുറത്താക്കിയെന്നാണ് കോൺഗ്രസ് നൽകുന്ന വിശദീകരണം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വിജയ് കരഞ്ഞു, സിനിമയിലല്ല, ജീവിതത്തിൽ; ഉത്തരവ് കൈമാറിയപ്പോൾ മുഖ്യമന്ത്രി വിജയ് കണ്ണീരണിഞ്ഞുവെന്ന് കരൂർ എംപി
കുട്ടിയെ റോഡിലേക്ക് എടുത്തടിച്ചത് എട്ടുതവണ, ഉടനെ മരണം, യുവതി വിവാഹത്തിന് സമ്മതിക്കാത്തതിനുള്ള കാരണം കുഞ്ഞെന്ന് തെറ്റിദ്ധരിച്ചു, പ്രതിക്ക് വധശിക്ഷ