ആര്‍എസ്എസ് ദേശീയ പ്രാന്ത പ്രചാരക് യോഗം ദില്ലിയിൽ നാളെ തുടങ്ങും; 'ബിജെപി ദേശീയ അധ്യക്ഷനെ സംബന്ധിച്ച ചര്‍ച്ചയുണ്ടാകില്ല'

Published : Jul 03, 2025, 07:39 PM IST
RSS mohan bhagwat

Synopsis

ബിജെപിയടക്കം എല്ലാ സംഘപരിവാർ സംഘടനകളുടെ പ്രതിനിധികളും യോ​ഗത്തിൽ പങ്കെടുക്കും

ദില്ലി: ആർഎസ്എസ് ദേശീയ പ്രാന്ത പ്രചാരക് യോ​ഗം ദില്ലിയിൽ നാളെ തുടങ്ങും. വെള്ളി, ശനി, ഞായർ ദിവസങ്ങളിലായാണ് യോ​ഗം. ആർഎസ്എസിന്‍റെ നൂറാം വാർഷികാഘോഷത്തോടനുബന്ധിച്ച് ഒരു വർഷം നീളുന്ന പരിപാടികൾക്ക് രൂപം നൽകുകയാണ് പ്രധാന അജണ്ട. ബിജെപിയടക്കം എല്ലാ സംഘപരിവാർ സംഘടനകളുടെ പ്രതിനിധികളും യോ​ഗത്തിൽ പങ്കെടുക്കും.

എന്നാൽ, ബിജെപി ദേശീയ അധ്യക്ഷനെ സംബന്ധിച്ച ചർച്ചകൾ യോ​ഗത്തിലുണ്ടാകില്ലെന്ന് ആർഎസ്എസ് വക്താവ് സുനിൽ അംബേദ്കർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ബിഹാറിലെ വോട്ടർപട്ടിക പുതുക്കുന്നത് സ്വാഭാവിക നടപടിയാണെന്നും ഭരണഘടനയെ കുറിച്ച് സർകാര്യവാഹക് ദത്താത്രേയ ഹൊസബലെ പറഞ്ഞതിൽ എല്ലാം വ്യക്തമാണെന്നും സുനിൽ അംബേദ്കർ പറഞ്ഞു. പുതിയ ദേശീയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനായി ബിജെപി നടപടികള്‍ ആരംഭിക്കുന്നതിനിടെയാണ് ആര്‍എസ്എസിന്‍റെ ദേശീയ തലത്തിലുള്ള പ്രധാന യോഗം ജൂലൈ 4 മുതൽ ആറുവരെ ദില്ലിയിൽ നടക്കുന്നത്.

ആര്‍എസ്എസിന്‍റെ ദേശീയ തലത്തിലുള്ള സംഘടന സെക്രട്ടറിമാരടക്കം യോഗത്തിൽ പങ്കെടുക്കും. മാര്‍ച്ചിൽ നടന്ന അഖില ഭാരതീയ പ്രതിനിധി സഭയ്ക്കുശേഷം രാജ്യവ്യാപകമായി ഏപ്രിൽ, മെയ്, ജൂണ്‍ മാസങ്ങളിലായി പരിശീലന ക്യാമ്പുകള്‍ സംഘടിപ്പിച്ചിരുന്നു. വരാനിരിക്കുന്ന വര്‍ഷത്തേക്കുള്ള പദ്ധതികള്‍ രൂപീകരിക്കുന്നതിനുള്ള സുപ്രധാന യോഗമാണ് ദില്ലിയിൽ നടക്കുക.

ആര്‍എസ്എസ് മേധാവി ഡോ. മോഹൻ ഭാഗവത്, സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബലെ, സഹസര്‍കാര്യവാഹകരായ ഡോ. കൃഷ്ണഗോപാൽ, സിആര്‍ മുകുന്ദ്, അരുണ്‍കുമാര്‍, രാംദത്ത്, അതുൽ ലിമായെ, അലോക് കുമാര്‍ തുടങ്ങിയവരടക്കം യോഗത്തിൽ പങ്കെടുക്കും.

ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് ആര്‍എസ്എസിന് പൊതുസമ്മതനായ സ്ഥാനാര്‍ഥിയെകൂടി യോഗത്തിൽ തീരുമാനിച്ചേക്കുമെന്നാണ് ബിജെപി വൃത്തങ്ങള്‍ വ്യക്തമാക്കുന്നതെങ്കിലും ഇക്കാര്യം ആര്‍എസ്എസ് തള്ളുകയാണ്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മഹാരാഷ്ട്രയിൽ കോൺഗ്രസ് വോട്ട് പിളർത്തി ഒവൈസി, ആർഎസ്എസ് തട്ടകത്തിൽ മിന്നി മുസ്ലിം ലീഗ്
'അന്നെന്‍റെ വീട് പൊളിച്ചില്ലേ, ഇവിടം വിടാൻ ഭീഷണിപ്പെടുത്തിയില്ലേ': മുംബൈയിൽ ഉദ്ധവിനെ മറികടന്ന് ഭരണം പിടിച്ച് ബിജെപി, അത്യാഹ്ലാദത്തിൽ കങ്കണ