
ദില്ലി: സുപ്രീംകോടതി കടുപ്പിച്ചിട്ടും നിലപാട് മയപ്പെടുത്താതെ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. ജനാധിപത്യ സംവിധാനങ്ങൾ സംരക്ഷിക്കാൻ ജയിലിൽ പോകാൻ തയ്യാറാവണമെന്ന് പ്രശാന്ത് ഭൂഷൺ പറഞ്ഞു.
സുപ്രീംകോടതിക്കെതിരെയും ചീഫ് ജസ്റ്റിസ് അടക്കമുള്ള ന്യായാധിപൻമാർക്കെതിരേയും നടത്തിയ വിവാദപ്രസ്താവനകളിൽ ഖേദം പ്രകടിപ്പിക്കാൻ തയ്യാറല്ലെന്ന് വ്യക്തമാക്കിയ പ്രശാന്ത് ഭൂഷണിന് നിലപാട് പുനരവലോകനം ചെയ്യാൻ സുപ്രീംകോടതി നൽകിയ സമയം ഞായറാഴ്ച അവസാനിക്കും.
ജൂഡീഷ്യറിക്ക് ജനാധിപത്യസ്ഥാപനങ്ങളെ സംരക്ഷിക്കാനാകുന്നില്ലെന്നും കോടതികളിൽ നിന്നും സംരക്ഷണം കിട്ടുന്നത് ചിലർക്ക് മാത്രമാണെന്നും പ്രശാന്ത് ഭൂഷൺ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam