സംശയം, പിതൃത്വം തെളിയിക്കാൻ ഡിഎൻഎ പരിശോധന നടത്തണമെന്ന് ഭർത്താവ്; മനംനൊന്ത് ​ഗർഭിണിയായ യുവതി ജീവനൊടുക്കി

Published : Jun 29, 2026, 11:51 AM IST
telangana pregnant woman suicide

Synopsis

ഭർത്താവിന്റെയും ഭർതൃമാതാവിന്റെയും നിരന്തരമായ മാനസിക-ശാരീരിക പീഡനത്തെത്തുടർന്ന് അഞ്ചുമാസം ​ഗർഭിണിയായ യുവതി ജീവനൊടുക്കി. തെലങ്കാനയിലെ മേദക് ജില്ലയിലാണ് സംഭവം. സംഭവത്തിൽ ഭർത്താവിനെയും ഭർതൃമാതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു.

ഹൈദരാബാദ്: ഭർത്താവിന്റെയും ഭർതൃമാതാവിന്റെയും നിരന്തരമായ മാനസിക-ശാരീരികപീഡനത്തിൽ മനംനൊന്ത് അഞ്ചുമാസം ​ഗർഭിണിയായ യുവതി ജീവനൊടുക്കി. തെലങ്കാനയിലെ മേദക് ജില്ലയിലെ ​ഗഡിപെഡ്ഡാപുർ സ്വദേശി സുഷ്മിത(23)യാണ് മരിച്ചത്. സംഭവത്തിൽ സുഷ്മിതയുടെ ഭർത്താവ് ജി. അഭിലാഷിനെയും ഭർതൃമാതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു.

സുഷ്മിതയെ സംശയിച്ചിരുന്ന ഭർത്താവ് നിരന്തരം മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നതായാണ് കുടുംബത്തിന്റെ പരാതി. ഒന്നരവർഷം മുൻപാണ് സുഷ്മിതയും അഭിലാഷും വിവാഹിതരായത്. അഞ്ചുമാസം മുൻപ് സുഷ്മിത ​ഗർഭിണിയായി. എന്നാൽ, ​ഭാര്യയുടെ ​ഗർഭത്തിൽ അഭിലാഷ് സംശയമുന്നയിച്ചു. ​പിതൃത്വം തെളിയിക്കാനായി ​ഗർഭസ്ഥശിശുവിന്റെ ഡിഎൻഎ പരിശോധന നടത്തണമെന്നും ഇയാൾ ആവശ്യപ്പെട്ടു. ഇതേച്ചൊല്ലി ഉപദ്രവിച്ചതായും കുടുംബത്തിൻ്റെ പരാതിയിൽ പറയുന്നു.

​ഗർഭിണിയായതോടെ സ്വന്തം വീട്ടിലെത്തിയ സുഷ്മിതയെ കാണാനായി ഭർത്താവും ഭർതൃമാതാവും ജൂൺ 23-ന് ഇവിടെ എത്തിയിരുന്നു. വളകാപ്പ് ചടങ്ങ് നടത്തുന്നത് സംസാരിക്കാനാണ് ഇവരെത്തിയത്. എന്നാൽ, ഇതിനിടെ അഭിലാഷും അമ്മയും സുഷ്മിതയുമായി വഴക്കിട്ടു. പിതൃത്വം തെളിയിക്കാൻ ഡിഎൻഎ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടു. തർക്കം രൂക്ഷമായതോടെ ബന്ധുക്കളും മുതിർന്നവരും ഇടപെട്ടാണ് പ്രശ്നം താത്കാലികമായി സംസാരിച്ച് പരിഹരിച്ചത്. എന്നാൽ, ഇതിനുശേഷവും ഭർത്താവിന്റെ ഉപദ്രവം തുടർന്നെന്നും ഇക്കാരണത്താലാണ് മകൾ ആത്മഹത്യ ചെയ്തതെന്നും സുഷ്മിതയുടെ അമ്മ ആരോപിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബെംഗളൂരുവിൽ ഇതാദ്യം; വരുന്നത് 1000 കോടിയുടെ ആറുവരി തുരങ്കപാത; 18 മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാകും
അയോധ്യ ക്ഷേത്രത്തിൽ ഫണ്ട് തട്ടിപ്പ് മാത്രമല്ല, ബന്ധു നിയമനവും; ആർഎസ്എസും അന്വേഷണത്തിന്, മോദി തിരിച്ചെത്തിയാൽ ട്രസ്റ്റ് പുനസംഘടന