ഇന്ത്യയുടെ ആകാശത്ത് വീണ്ടുമൊരു പ്രസവം; യുവതി ജന്മം നൽകിയത് ആൺകുഞ്ഞിന്

Published : Oct 07, 2020, 10:47 PM IST
ഇന്ത്യയുടെ ആകാശത്ത് വീണ്ടുമൊരു പ്രസവം; യുവതി ജന്മം നൽകിയത് ആൺകുഞ്ഞിന്

Synopsis

അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നുവെന്ന് ഇന്റിഗോ വാർത്താക്കുറിപ്പിൽ അറിയിച്ചു

ബെംഗളൂരു: ആകാശത്ത് പ്രസവമോ എന്ന് ചിന്തിക്കുകയാണോ? വിമാന യാത്രക്കിടെ ഗർഭിണികൾ പ്രസവിക്കുന്നത് ആദ്യ സംഭവമല്ലല്ലോ. ഇന്നിതാ ഇന്ത്യയുടെ ആകാശത്ത് ഒരു കുഞ്ഞ് പിറന്നു. ദില്ലിയിൽ നിന്നും ബെംഗളൂരുവിലേക്കുള്ള യാത്രക്കിടെയാണ് യാത്രക്കാരിയായ യുവതി ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്. ഇന്റിഗോയുടെ 6ഇ 122 വിമാനത്തിലായിരുന്നു അപൂർവ പ്രസവം. വിമാനം 7.40 ന് ബെംഗളൂരുവിൽ ഇറങ്ങി. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നുവെന്ന് ഇന്റിഗോ വാർത്താക്കുറിപ്പിൽ അറിയിച്ചു. യുവതിക്ക് വേണ്ട വൈദ്യസഹായം നൽകുന്നതിന് സഹായിച്ച എല്ലാവരെയും കമ്പനി അഭിനന്ദിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

3000 രൂപയ്ക്ക് സിസേറിയൻ, പ്ലസ് ടു വിദ്യാർത്ഥിയുടെ പ്രസവ ശസ്ത്രക്രിയയിൽ യുവതിക്ക് ദാരുണാന്ത്യം, 5 വർഷമായി പ്രവർത്തിക്കുന്ന ആശുപത്രിക്ക് അംഗീകാരമില്ല
വൻ നഗരത്തിൽ ഇരുനില വീട്, വീടിന്റെ പേര് 'പാനീപൂരി നിലയ', സമൂഹമാധ്യമങ്ങളിൽ വൈറലായി ബെംഗളൂരുവിലെ വഴിയോര കച്ചവടക്കാരൻ