സിക്കിം മുഖ്യമന്ത്രിയായി പ്രേംസിംഗ് തമാംഗ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

By Web TeamFirst Published May 27, 2019, 8:59 PM IST
Highlights

സംസ്ഥാന ഗവർണർ ഗംഗാ പ്രസാദ് മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാർക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. സിക്കിമിന്‍റെ ആറാമത് മുഖ്യമന്ത്രിയാണ് പി എസ് ഗോലേ.സിംക്കിം ക്രാന്തികാരി മോർച്ചയുടെ 11 എംഎൽഎമാർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

ഗാംഗ്‍ടോക്: സിക്കിം മുഖ്യമന്ത്രിയായി സിക്കിം ക്രാന്തികാരി മോര്‍ച്ച അദ്ധ്യക്ഷൻ പി എസ് ഗോലേ എന്നറിയപ്പെടുന്ന പ്രേംസിംഗ് തമാംഗ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സംസ്ഥാന ഗവർണർ ഗംഗാ പ്രസാദ് മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാർക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. സിക്കിമിന്‍റെ ആറാമത് മുഖ്യമന്ത്രിയാണ് പി എസ് ഗോലേ.

സിക്കിമിലെ 32 നിയമസഭ സീറ്റിൽ 17 സീറ്റിൽ വിജയിച്ചാണ് ക്രാന്തികാരി മോര്‍ച്ച അധികാരം പിടിച്ചത്. കഴിഞ്ഞ 25 വര്‍ഷമായി സിക്കിംഗ് ഡെമോക്രാറ്റിക് ഫ്രണ്ടാണ് സംസ്ഥാനം ഭരിച്ചത്. ഇത്തവണ എസ്  എഫിന് കിട്ടിയത് 15 സീറ്റിലേ വിജയിക്കാനായുള്ളൂ. 2013ലാണ് സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടിന് ബദലായി സിക്കിംഗ് ക്രാന്തികാരി മോര്‍ച്ച രൂപീകരിച്ചത്.

സിംക്കിം ക്രാന്തികാരി മോർച്ചയുടെ 11 എംഎൽഎമാർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. എസ് കെ എമ്മിന്‍റെ ആക്ടിംഗ് പ്രസിഡന്‍റ് കുംഗ നിമ ലെപ്‍ച പ്രമുഖ എസ് കെ എം നേതാക്കളായ അരുൺ ഉപേർതി, സോനം ലാമ എന്നിവരും മന്ത്രിമാരായി ചുമതലയേറ്റു. ബുദ്ധ സന്യാസിമാർക്കായി സംവരണമേർപ്പെടുത്തിയ സംഘ മണ്ഡലത്തിൽ നിന്ന് വിജയിച്ച് എംഎൽഎ ആയ ആളാണ് സോനം ലാമ. 

click me!