ചാനല്‍ വിലക്ക്: പ്രധാനമന്ത്രി ആശങ്കയറിയിച്ചു; പിഴവ് പരിശോധിക്കുമെന്നും ജാവദേക്കർ

By Web TeamFirst Published Mar 7, 2020, 1:31 PM IST
Highlights

ഏഷ്യാനെറ്റ് ന്യൂസിനേയും മീഡിയാ വണ്ണിനേയും വിലക്കിയ സംഭവത്തിൽ പിഴവുണ്ടായെങ്കിൽ പരിശോധിക്കുമെന്ന് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി 

ദില്ലി: ഏഷ്യാനെറ്റ് ന്യൂസിനും മീഡിയാ വൺ ചാനലിനും വിലക്ക് ഏര്‍പ്പെടുത്തിയ സംഭവത്തിൽ പിഴവുണ്ടായെങ്കിൽ പരിശോധിക്കുമെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവ്ദേക്കര്‍. നാൽപ്പത്തെട്ട് മണിക്കൂര്‍ നേരത്തേക്കാണ് രണ്ട് മലയാളം ചാനലുകൾക്ക്  വിലക്ക് ഏര്‍പ്പെടുത്തിയത്. ഇക്കാര്യത്തിൽ എന്തെങ്കിലും പിഴവ് സംഭവിച്ചിട്ടുണ്ടെങ്കിൽ പരിശോധിക്കുമെന്നാണ് കേന്ദ്ര മന്ത്രിയുടെ പ്രതികരണം

I&B Minister Prakash Javadekar: Two Kerala dailies were banned for 48 hours, we immediately found out what actually happened and therefore immediately we restored the channels. Our basic thought process is that press freedom is absolutely essential for a democratic setup (1/2) pic.twitter.com/9sSH7tGTh7

— ANI (@ANI)

മാധ്യമ വിലക്കിലുള്ള ആശങ്ക പ്രധാനമന്ത്രി നരേന്ദ്രമോദിയും അറിയിച്ചിട്ടുണ്ട്. മാധ്യമ സ്വാതന്ത്ര്യത്തിന് അനുകൂലമായ നിലപാടാണ് കേന്ദ്ര സര്‍ക്കാരിന് ഉള്ളതെന്നും കേന്ദ്ര മന്ത്രി വിശദീകരിച്ചു.  

click me!