യുവതി വസ്ത്രം മാറുന്നതിനിടെ ട്രയല്‍ മുറിയില്‍ ഒളിഞ്ഞുനോക്കി; ജീവനക്കാരന്‍ അറസ്റ്റിൽ

Published : Mar 07, 2020, 12:48 PM IST
യുവതി വസ്ത്രം മാറുന്നതിനിടെ ട്രയല്‍ മുറിയില്‍ ഒളിഞ്ഞുനോക്കി; ജീവനക്കാരന്‍ അറസ്റ്റിൽ

Synopsis

മാളിലുള്ള ഒരു ബ്രാൻഡഡ് കടയിലെത്തി യുവതി വസ്ത്രങ്ങൾ തെരഞ്ഞെടുക്കുകയും ട്രയലിനായി ട്രയൽ മുറിയിലേക്ക് പോകുകയും ചെയ്തു. ഇതിനിടെയാണ് ഇരുപത്തിയൊന്നുകാരനായ ജീവനക്കാരൻ ട്രയൽ മുറിയിൽ എത്തി നോക്കുന്നത് തന്റെ ശ്രദ്ധയിൽപ്പെട്ടതെന്ന് യുവതി പരാതിയിൽ പറഞ്ഞു. 

നോയിഡ: യുവതി വസ്ത്രം മാറുന്നതിനിടെ ട്രയൽ മുറിയിൽ ഒളിഞ്ഞുനോക്കിയ ജീവനക്കാരൻ അറസ്റ്റിൽ. നോയിഡയിലെ ഒരു ഷോപ്പിങ് മാളിലെ വസ്ത്രവ്യാപാര കടയിലാണ് സംഭവം. യുവതിയുടെ പരാതിയിൽ കടയിലെ ഹൗസ് കീപ്പിങ് ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

വ്യാഴാഴ്ച വൈകുന്നേരമാണ് കേസിനാസ്പ​ദമായ സംഭവം നടക്കുന്നത്. ഭർത്താവിനൊപ്പം നോയിഡ സെക്ടർ 32ലുള്ള ഷോപ്പിങ് മാളിലെത്തിയതായിരുന്നു യുവതി. മാളിലുള്ള ഒരു ബ്രാൻഡഡ് കടയിലെത്തി യുവതി വസ്ത്രങ്ങൾ തെരഞ്ഞെടുക്കുകയും ട്രയലിനായി ട്രയൽ മുറിയിലേക്ക് പോകുകയും ചെയ്തു.

ഇതിനിടെയാണ് ഇരുപത്തിയൊന്നുകാരനായ ജീവനക്കാരൻ ട്രയൽ മുറിയിൽ എത്തി നോക്കുന്നത് തന്റെ ശ്രദ്ധയിൽപ്പെട്ടതെന്ന് യുവതി പരാതിയിൽ പറഞ്ഞു. ഉടൻ ഭർത്താവിനെയും കടയിലെ മറ്റ് ജീവനക്കാരെയും വിവരമറിയിച്ചു. പിന്നാലെ പൊലീസിലും വിവരമറിയിച്ചു. നോയിഡ സെക്ടർ 24 പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നൽകിയത്. യുവതിയുടെ പരാതിയിൽ കടയിൽവച്ചുതന്നെ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റ‌ഡിയിൽവിട്ടു. 
 

PREV
click me!

Recommended Stories

ഫ്രാൻസ് മുതൽ ഓസ്ട്രേലിയ വരെ നടപ്പാക്കിയ നിയമം; എന്താണ് ലോക്സഭയിൽ അവതരിപ്പിച്ച റൈറ്റ് ടു ഡിസ്കണക്റ്റ് ബിൽ?
കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു