
ചെന്നൈ: ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് വേദിയിലേക്ക് നടക്കുമ്പോള്‍ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ കാലിടറിയപ്പോള്‍ വേഗത്തില്‍ ഇടത് കൈയില്‍ പിടിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ഒന്നിച്ച് നടക്കുന്നതിനിടെ പെട്ടെന്ന് സ്റ്റാലിന്റെ കാല്‍ വഴുതി ബാലന്‍സ് ചെറുതായി നഷ്ടപ്പെട്ടപ്പോള്‍ മോദി കൈയില്‍ കയറി പിടിക്കുന്നത് വീഡിയോയില്‍ കാണാം. ഇരുവര്‍ക്കും പിന്നാലെ കായിക മന്ത്രി ഉദയനിധി സ്റ്റാലിനും വേദിയിലേക്ക് വരുന്നത് വീഡിയോയില്‍ കാണാം.
ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലായിരുന്നു ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന്റെ ഉദ്ഘാടനം നടന്നത്. 2036ലെ ഒളിമ്പിക് ഗെയിംസിന് ആതിഥേയത്വം വഹിക്കാനും കായികതാരങ്ങള്‍ക്ക് അന്താരാഷ്ട്ര പരിചയം നല്‍കാനും ഇന്ത്യയെ ആഗോള കായിക സംവിധാനത്തിന്റെ കേന്ദ്രമാക്കി മാറ്റാനും കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്ന് പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു. തമിഴ്‌നാടിനെ രാജ്യത്തിന്റെ കായിക തലസ്ഥാനമാക്കുന്നത് ഡിഎംകെ സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമാണെന്ന് എംകെ സ്റ്റാലിന്‍ ചടങ്ങില്‍ പറഞ്ഞു.
ഗവര്‍ണര്‍ ആര്‍എന്‍ രവി, കേന്ദ്ര കായിക മന്ത്രി അനുരാഗ് സിംഗ് താക്കൂര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. ആദ്യമായാണ് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് ചെന്നൈയില്‍ നടക്കുന്നത്. ഗെയിംസില്‍ 26 ഇനങ്ങളില്‍ രാജ്യത്തെ 5600 കായിക താരങ്ങള്‍ പങ്കെടുക്കും.