2 ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി മലേഷ്യയിലേക്ക്; നാളെ മലേഷ്യൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

Published : Feb 07, 2026, 02:46 PM ISTUpdated : Feb 07, 2026, 04:59 PM IST
modi

Synopsis

നാളെ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമുമായി മോദി കൂടിക്കാഴ്ച നടത്തും. ഇന്ത്യക്കും മലേഷ്യയ്ക്കും ഇടയിൽ വ്യാപാര ബന്ധം ശക്തമാക്കുന്നതിനടക്കം ചർച്ചകൾ പ്രധാനമന്ത്രി നടത്തും. 

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി മലേഷ്യയിലേക്ക് യാത്രതിരിച്ചു. രാവിലെ ദില്ലിയിൽനിന്നാണ് മോദി പുറപ്പെട്ടത്. രണ്ട് ദിവസത്തെ സന്ദർശനത്തിനാണ് പ്രധാനമന്ത്രി മലേഷ്യയിലെത്തുന്നത്. മലേഷ്യൻ സമയം ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് വിമാനത്താവളത്തിൽ നരേന്ദ്രമോദിക്ക് സ്വീകരണം നൽകും. ഇതിന് ശേഷം ഇന്ത്യൻ സമൂഹം ഒരുക്കുന്ന സ്വീകരണത്തിലും മോദി പങ്കെടുക്കും. നാളെ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമുമായി മോദി കൂടിക്കാഴ്ച നടത്തും. ഇന്ത്യക്കും മലേഷ്യയ്ക്കും ഇടയിൽ വ്യാപാര ബന്ധം ശക്തമാക്കുന്നതിനടക്കം ചർച്ചകൾ പ്രധാനമന്ത്രി നടത്തും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'അവർ ഇനി കോൺ​ഗ്രസിൽ ഇല്ല'; രാജിവെച്ച വനിതാ നേതാവിനെ പുറത്താക്കി കോൺ​ഗ്രസ്, പിന്നാലെ രാഹുലിന് അധിക്ഷേപം
ജോലി കറക്ട് ആയി ചെയ്യാം, പക്ഷേ സമാധാനം വേണം; പുതിയ വഴിവെട്ടി മുന്നേറുന്ന ജെൻ സികൾ; പണത്തേക്കാൾ വലുതായി പലതുമുണ്ട്!