
ദില്ലി: മൂന്നു ദിവസത്തെ സന്ദർശനത്തിന് നരേന്ദ്ര മോദി കിഴക്കൻ ആഫ്രിക്കൻ ദ്വീപസമൂഹമായ സെയ്ഷെൽസിലേക്ക് തിരിച്ചു. സെയ്ഷെൽസ് ദേശീയ ദിനത്തിൻറെ സുവർണ്ണ ജൂബിലി ആഘോഷങ്ങളിൽ മുഖ്യാതിഥിയായിട്ടാണ് നരേന്ദ്ര മോദിയെ ക്ഷണിച്ചിരിക്കുന്നത്. ഇന്ത്യൻ സേനകളുടെ സംഘങ്ങളും ആഘോഷത്തിൽ പങ്കാളികളാകും. സെയ്ഷെൽസ് ദേശീയ അസംബ്ലിയിലും മോദി സംസാരിക്കും. സെയ്ഷെൽസിലെ ഇന്ത്യൻ സമൂഹത്തെയും കണ്ട ശേഷം മോദി തിങ്കളാഴ്ച മടങ്ങും. അടുത്തയാഴ്ച മോദി ഓസ്ട്രേലിയ, ന്യൂസിലൻറ്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളും സന്ദർശിക്കുന്നുണ്ട്.
ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന അതീവ മനോഹരമായ ഒരു ദ്വീപ് സമൂഹ രാജ്യമാണ് സെയ്ഷെൽസ്. കന്യാവനങ്ങൾ, മനോഹരമായ കടൽത്തീരങ്ങൾ, അപൂർവ ജീവജാലങ്ങൾ എന്നിവയാൽ ലോകപ്രസിദ്ധമായ വിനോദസഞ്ചാര കേന്ദ്രമാണ് ഈ രാജ്യം. വിക്ടോറിയയാണ് തലസ്ഥാനം. 1.35 ലക്ഷം മാത്രമാണ് ജനസംഖ്യ. ലോകത്തിലെ ഏറ്റവും ചെറിയ തലസ്ഥാന നഗരങ്ങളിൽ ഒന്നാണിത്. ഏകദേശം 115 ദ്വീപുകൾ ചേർന്നതാണ് ഈ രാജ്യം. ഇവയിൽ ഭൂരിഭാഗവും മനുഷ്യവാസമില്ലാത്തവയാണ്. രാജ്യത്തെ 90% ജനങ്ങൾ താമസിക്കുന്നത് വിക്ടോറിയ ദ്വീപിലാണ്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പവിഴദ്വീപായ (Coral Atoll) 'അൽദാബ്ര' (Aldabra) സെയ്ഷെൽസിലാണ്. ഇത് യുനെസ്കോയുടെ (UNESCO) ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam