'ഇതിന് മുമ്പ് ബീഫ് വാങ്ങിയിട്ടുണ്ടോ? എവിടെ നിന്ന് കിട്ടി?' മൂന്ന് സ്ത്രീകളെ അറസ്റ്റ് ചെയ്തത് ബീഫ് പാകം ചെയ്തതിന്; ഓടി രക്ഷപ്പെട്ടവർക്കായ് തെരച്ചിൽ

Published : Jun 27, 2026, 03:35 PM IST
three women arrested for cooking beef in up four men absconding

Synopsis

ഉത്തർപ്രദേശിലെ കൗശാമ്പിയിൽ ബീഫ് പാകം ചെയ്തതിന് മൂന്ന് സ്ത്രീകളെ അറസ്റ്റ് ചെയ്തു

ലക്നൗ: ഉത്തർപ്രദേശിലെ കൗശാമ്പിയിൽ ബീഫ് പാകം ചെയ്തതിന് മൂന്ന് സ്ത്രീകളെ അറസ്റ്റ് ചെയ്തു. ഓടി രക്ഷപെട്ട നാല് പുരുഷന്മാർക്കായി തിരച്ചിൽ തുടരുന്നു. ഗോവധ നിരോധന നിയമപ്രകാരമാണ് കേസ്. രഹസ്യവിവരത്തെ തുടർന്ന് പൊലീസ് നടത്തിയ റെയ്ഡിന് പിന്നാലെയാണ് അറസ്റ്റ്. കുടുംബാഗങ്ങളിലൊരാൾ കൊണ്ടുവന്ന ബീഫാണ് പാകം ചെയ്തതെന്ന് സ്ത്രീകൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. പിടിച്ചെടുത്ത മാംസത്തിന്‍റെ സാമ്പിളുകൾ പരിശോധനക്കായി ഫോറൻസിക് ലാബിലേക്ക് അയച്ചിട്ടുണ്ട്. മാംസം എവിടെനിന്നാണ് കൊണ്ടുവന്നതെന്നും ഇതിനു മുൻപും ഇവർ ഇത്തരത്തിൽ മാംസം വാങ്ങിയിട്ടുണ്ടോ തുടങ്ങിയ വിവരങ്ങളും അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നാശം വിതച്ച ഇരട്ട ഭൂകമ്പം ഉണ്ടായത് വെനസ്വേലയിൽ പക്ഷെ, 'പ്രകമ്പനം' 14000 കിലോമീറ്റര്‍ ഇപ്പുറത്തുള്ള ഇന്ത്യയിലും, എണ്ണ വ്യാപരം പ്രതിസന്ധിയിൽ
അയോധ്യ ക്ഷേത്രക്കൊള്ള; സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് അയോധ്യ എംപി