ആഘോഷങ്ങളിൽ കരുതൽ വേണം; കളിപ്പാട്ട നിർമ്മാണത്തിൽ 'ആത്മനിർഭരത' കൈ വരിക്കണമെന്നും മോദി

By Web TeamFirst Published Aug 30, 2020, 11:43 AM IST
Highlights

കളിപ്പാട്ട നിർമ്മാണമേഖലയിൽ ഇന്ത്യയെ വൻശക്തിയാക്കുമെന്നും അന്താരാഷ്ട്ര തലത്തിൽ ഇന്ത്യ ശ്രദ്ധിക്കപ്പെടണമെന്നും പ്രധാനമന്ത്രി പറഞ്ഞു. കമ്പ്യൂട്ടർ ഗെയിമുകളുടെ കാര്യത്തിലും ആത്മനിർഭർ ആകണമെന്നാണ് മോദിയുടെ ആഹ്വാനം.

ദില്ലി: കൊവിഡ് കാലത്ത് ആഘോഷങ്ങൾ കരുതലോടെ വേണമെന്ന് ഓർമ്മിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ ദിനങ്ങൾ സാധാരണ ആഘോഷങ്ങളുടേതാണെങ്കിലും കൊറോണവൈറസ് അതിനെല്ലാം മാറ്റം വരുത്തിയിരിക്കുകയാണെന്നും. ജനം ശ്രദ്ധയോടെയും കരുതലോടെയുമാണ് മുന്നോട്ട് പോകുന്നതെന്നും പ്രധാനമന്ത്രി മൻ കി ബാത്തിൽ പറഞ്ഞു. ഓണം അന്താരാഷ്ട്ര ഉത്സവമായി മാറിക്കൊണ്ടിരിക്കുകയാണെന്നും മോദി മൻ കി ബാത്തിൽ പറഞ്ഞു. എന്നാൽ കൊവിഡിൽ കാർഷിക ഉത്പാദനം കുറഞ്ഞുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. 

പ്രതികൂല സാഹചര്യത്തിലും പിടിച്ചു നിന്ന കർഷകരെ അഭിനന്ദിക്കുന്നുവെന്ന് പറഞ്ഞ നരേന്ദ്ര മോദി. തദ്ദേശീയ കളിപ്പാട്ട നിർമ്മാണ മേഖലയെ പ്രോത്സാഹിപ്പിക്കുമെന്നും അറിയിച്ചു.

കളിപ്പാട്ട നിർമ്മാണമേഖലയിൽ ഇന്ത്യയെ വൻശക്തിയാക്കുമെന്നും അന്താരാഷ്ട്ര തലത്തിൽ ഇന്ത്യ ശ്രദ്ധിക്കപ്പെടണമെന്നും പ്രധാനമന്ത്രി പറഞ്ഞു. നിലവിൽ അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യയുടെ പങ്ക് താരതമ്യേന കുറവാണെന്നും ഇത് മെച്ചപ്പെടുത്താൻ നമ്മൾ പരിശ്രമിക്കണമെന്നും മോദി ആവശ്യപ്പെട്ടു.

കമ്പ്യൂട്ടർ ഗെയിമുകളുടെ കാര്യത്തിലും ആത്മനിർഭർ ആകണമെന്നാണ് മോദിയുടെ ആഹ്വാനം.

click me!