പണത്തിന് അത്യാവശ്യം; തെലങ്കാനയിൽ മുത്തശ്ശി ഒരു മാസം പ്രായമുള്ള പേരക്കുട്ടിയെ 1.10 ലക്ഷം രൂപയ്ക്ക് വിറ്റു

Published : Aug 30, 2020, 11:18 AM ISTUpdated : Aug 30, 2020, 11:30 AM IST
പണത്തിന് അത്യാവശ്യം; തെലങ്കാനയിൽ മുത്തശ്ശി ഒരു മാസം പ്രായമുള്ള പേരക്കുട്ടിയെ 1.10 ലക്ഷം രൂപയ്ക്ക് വിറ്റു

Synopsis

പണത്തിന് ആവശ്യം വന്നതിനെ തുടർന്നാണ് കുഞ്ഞിനെ വിറ്റതെന്ന് സ്ത്രീ പറഞ്ഞതായി പൊലീസ് വ്യക്തമാക്കി. 


തെലങ്കാന: തെലങ്കാനയിലെ കരിംന​ഗറിൽ അമ്മൂമ്മ പേരക്കുട്ടിയെ 1.10 ലക്ഷം രൂപയ്ക്ക് വിറ്റതായി പോലീസ്. മൂന്നു വർഷം മുമ്പാണ് കുഞ്ഞിന്റെ അച്ഛൻ വിവാ​ഹിതനായതെന്ന് പൊലീസ് കൂട്ടിച്ചേർത്തു. ഭാര്യയൊടൊപ്പം ഹൈദരാബാദിലാണ് ഇയാൾ താമസിച്ചിരുന്നത്. ഒരു മാസം മുമ്പാണ് ഈ ദമ്പതികൾക്ക് കുഞ്ഞു ജനിച്ചത്. 

പണത്തിന് ആവശ്യം വന്നതിനെ തുടർന്നാണ് കുഞ്ഞിനെ വിറ്റതെന്ന് സ്ത്രീ പറഞ്ഞതായി പൊലീസ് വ്യക്തമാക്കി. സംഭവം അറിഞ്ഞതിനെ തുടർന്ന് സംസ്ഥാനത്തെ ചൈൽഡ് വെൽഫെയർ കമ്മറ്റിയിൽ  പിതാവ് പരാതി നൽകി. പരാതി പരിശോധിച്ച കമ്മറ്റി പൊലീസിൽ വിവരം അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ കുഞ്ഞിന്റെ അമ്മൂമ്മയ്ക്കും കു‍ഞ്ഞിനെ വാങ്ങിയ ആൾക്കും എതിരെ വീനവങ്ക പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കുഞ്ഞിനെയും അമ്മയെയും കരിംന​ഗറിലെ ശിശുസംരക്ഷണ സമിതിയിലേക്ക് അയച്ചതായി പൊലീസ് വ്യക്തമാക്കി. പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള ശ്രമം നടന്നുവരുന്നതായും പൊലീസ് കൂട്ടിച്ചേർത്തു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യുക്രെയിൻ- റഷ്യ യുദ്ധം; ഇന്ത്യയുടെ സഹകരണത്തിന് നന്ദിയെന്ന് റഷ്യ, ബ്രിക്സിനിടെ പ്രശ്നപരിഹാര ചർച്ചകൾ
വീണ്ടും ദുരഭിമാനക്കൊല; യുവതിയെ തലയ്ക്കടിച്ച് കൊന്ന് പിതാവും സഹോദരനും; അപകടമരണമെന്ന് വരുത്തിത്തീർക്കാൻ ശ്രമം