
ദില്ലി: രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സീഷെൽസിലേക്ക് പുറപ്പെടും. രാവിലെ 9 മണിക്ക് ദില്ലിയിൽ നിന്ന് പുറപ്പെടുന്ന പ്രധാനമന്ത്രി ഉച്ചയ്ക്ക് 1.15ന് സീഷെൽസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും. തുടർന്ന് സെഷെൽസ് നാഷണൽ ബൊട്ടാണിക്കൽ ഗാർഡനിൽ വൃക്ഷത്തൈ നട്ട് സന്ദർശനം തുടങ്ങും.
വൈകിട്ട് സീഷെൽസ് കോസ്റ്റ് ഗാർഡ് ബേസിലെ പരിപാടിയിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി, രാത്രി പ്രസിഡന്റ് ഡോ പാട്രിക് ഹെർമിനി ആതിഥേയത്വം വഹിക്കുന്ന ഔദ്യോഗിക വിരുന്നിലും പങ്കെടുക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂട്ടി ഉറപ്പിക്കാനാണ് സന്ദർശനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam