പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തമിഴ്നാട് സന്ദര്‍ശനം ഇന്നും തുടരും; രാജേന്ദ്ര ചോളനോടുള്ള ആദരമായി സ്മാരക നാണയം പുറത്തിറക്കും

Published : Jul 27, 2025, 06:07 AM IST
Narendra Modi Tamil Nadu visit

Synopsis

ഉച്ചയോടെ അരിയല്ലൂർ ജില്ലയിലെ ഗംഗയ്കൊണ്ട ചോളപുരം ക്ഷേത്രം മോദി സന്ദർശിക്കും

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തമിഴ്നാട് സന്ദർശനം ഇന്നും തുടരും. ഉച്ചയോടെ അരിയല്ലൂർ ജില്ലയിലെ ഗംഗയ്കൊണ്ട ചോളപുരം ക്ഷേത്രം മോദി സന്ദർശിക്കും. രാജേന്ദ്ര ചോളൻ ഒന്നാമൻ തെക്കു കിഴക്കൻ ഏഷ്യയിലേക് ഐതിഹാസികമായ സമുദ്ര പര്യവേഷണം നടത്തിയതിന്‍റെയും ബൃഹദീശ്വര ക്ഷേത്രനിർമ്മാണം തുടങ്ങിയതിന്‍റെ 1000 വർഷം പൂർത്തിയാകുന്നതുമായി ബന്ധപ്പെട്ട ചടങ്ങിൽ മോദി മുഖ്യാതിഥിയാകും. 

രാജേന്ദ്ര ചോളനോടുള്ള ആദരസൂചകമായി സ്മാരക നാണയം പുറത്തിറക്കും. ചടങ്ങിലേക്ക് തമിഴ്നാട്ടിലെ വിവിധ ശൈവ മഠധിപതികളെ ക്ഷണിച്ചിട്ടുണ്ട്. സംഗീതജഞൻ ഇളയരാജയുടെ സിംഫണിയാണ് ചടങ്ങിലെ മറ്റൊരു സവിശേഷത. എടപ്പാടി പളനിസാമി അടക്കം എഐഎഡിഎംകെ നേതാക്കളെ മോദി ഇന്നലെ കണ്ടിരുന്നു. ഉച്ചയ്ക്ക് ശേഷം മോദി ദില്ലിക്ക് മടങ്ങും.

.

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഒടുവിൽ മൗനം വെടിഞ്ഞ് ഇൻഡിഗോ സിഇഒ, 'ഇന്ന് 1000ത്തിലധികം സർവീസ് റദ്ദാക്കി, പരിഹാരം വൈകും, ഡിസംബർ 15 നുള്ളിൽ എല്ലാം ശരിയാകും'
ദില്ലി - ബെംഗളൂരു യാത്രയ്ക്ക് ഏകദേശം 90,000 രൂപ! വിമാന ടിക്കറ്റുകൾക്ക് 'തീവില'! പ്രധാന റൂട്ടുകളിലെ നിരക്കുകൾ ഇങ്ങനെ