
ദില്ലി: നാളെ രാവിലെ പത്തിന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും. കൊവിഡ് ബാധയുടെ സാഹചര്യത്തിൽ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണിൽ നിര്‍ണ്ണായക പ്രഖ്യാപനം കാത്തിരിക്കെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.
കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ജനതാ കര്‍ഫ്യു പ്രഖ്യാപിച്ചപ്പോഴും അതിന് ശേഷം ദേശീയ ലോക്ക് ഡൗൺ പ്രഖ്യാപിക്കാനും എല്ലാം രാത്രി എട്ട് മണിക്കാണ് പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്തത്. 21 ദിവസത്തെ ലോക്ക് ഡൗൺ കാലാവധി നാളെ അവസാനിക്കാനിരിക്കെ പ്രധാനമന്ത്രി എന്ത് പ്രഖ്യാപനം എപ്പോൾ നടത്തുമെന്ന വലിയ ആകാംക്ഷയാണ് കഴിഞ്ഞ ദിവസങ്ങളിലെല്ലാം നിലവിലുണ്ടായിരുന്നത്. അത് വസാനിപ്പിച്ചാണ് ഇപ്പോൾ പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെ രംഗത്തെത്തിയത്.
ലോക്ക് ഡൗൺ സംബന്ധിച്ച വിശദമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങൾ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കാനിരിക്കെയാണ് പ്രധാനമന്ത്രി നേരിട്ട് ജനങ്ങളോട് സംവദിക്കാനെത്തുന്നുന്നത്. ദേശീയ ലോക്ക് ഡൗണിന്‍റെ കാര്യത്തിൽ നിര്‍ണ്ണായക പ്രഖ്യാപനമാണ് പ്രധാനമന്ത്രിയിൽ നിന്ന് പ്രതീക്ഷിക്കുന്നത്.
വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ അടക്കമുള്ളവരുമായി സ്ഥിതി വിലയിരുത്താൻ വിശദമായ യോഗം പ്രധാനമന്ത്രി വിളിച്ച് ചേര്‍ത്തിരുന്നു. ലോക്ക് ഡൗൺ രണ്ട് ആഴ്ചത്തേക്ക് കൂടി നീട്ടണമെന്ന ആവശ്യമാണ് മിക്കവാറും സംസ്ഥാനങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടായതും. എന്നാൽ ചില ഇളവുകൾ നൽകി ജനജീവിതത്തെ സാരമായി ബാധിക്കാത്ത വിധത്തിൽ നിയന്ത്രണങ്ങൾ എങ്ങനെ മുന്നോട്ട് കൊണ്ട് പോകാം എന്ന കാര്യത്തിലാണ് ഇപ്പോൾ കേന്ദ്ര സര്‍ക്കാര്‍ തലത്തിൽ നിര്‍ണ്ണായക കൂടിയാലോചനകൾ നടക്കുന്നത്.
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam