കൊവിഡ് പ്രതിരോധത്തിന് സായുധ സേനയിൽ നിന്ന് വിരമിച്ച ഉദ്യോ​ഗസ്ഥരും, പ്രധാനമന്ത്രിയെ അറിയിച്ച് സിഡിഎസ്

By Web TeamFirst Published Apr 26, 2021, 4:30 PM IST
Highlights

നേരത്തെ വിരമിച്ച മറ്റ് മെഡിക്കൽ ഓഫീസർമാരോടും മെഡിക്കൽ എമർജൻസി ഹെൽപ്പ് ലൈനുകൾ വഴി അവരുടെ സേവനങ്ങൾ ലഭ്യമാക്കാൻ അഭ്യർത്ഥിച്ചിട്ടുണ്ട്.

ദില്ലി: കൊവിഡ് വ്യാപനം അനിയന്ത്രിതമായി തുടരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി  ഡിഫൻസ് സ്റ്റാഫ് തലവൻ (സിഡിഎസ് ) ജനറൽ ബിപിൻ റാവത്തുമായി ചർച്ച നടത്തി. കഴിഞ്ഞ രണ്ട് വർഷത്തിനിടെ വിരമിച്ച അല്ലെങ്കിൽ കാലം തിയകും മുമ്പ് വിരമിച്ച സായുധ സേനയിലെ എല്ലാ മെഡിക്കൽ ഓഫീസർമാരെയും അവരുടെ നിലവിലെ താമസസ്ഥലത്തിന് സമീപം കൊവിഡ് ഡ്യൂട്ടിക്കായി തിരിച്ചുവിളിക്കുന്നുവെന്ന് സിഡിഎസ് പ്രധാനമന്ത്രിയെ അറിയിച്ചു. 

നേരത്തെ വിരമിച്ച മറ്റ് മെഡിക്കൽ ഓഫീസർമാരോടും മെഡിക്കൽ എമർജൻസി ഹെൽപ്പ് ലൈനുകൾ വഴി അവരുടെ സേവനങ്ങൾ ലഭ്യമാക്കാൻ അഭ്യർത്ഥിച്ചിട്ടുണ്ട്. കമാൻഡ് എച്ച്ക്യു, കോർപ്സ് എച്ച്ക്യു, ഡിവിഷൻ എച്ച്ക്യു, നാവികസേനയുടെയും വ്യോമസേനയുടെയുമടക്കം ആസ്ഥാനങ്ങളിലെ മുഴുവൻ  മെഡിക്കൽ ഓഫീസർമാരെയും ആശുപത്രികളിൽ നിയമിക്കുമെന്ന് പ്രധാനമന്ത്രിയെ അറിയിച്ചു.

ആശുപത്രികളിലെ ഡോക്ടർമാർക്കൊപ്പം നഴ്സിംഗ് ഉദ്യോഗസ്ഥരെ ധാരാളം നിയമിക്കുന്നുണ്ടെന്ന് സിഡിഎസ് പ്രധാനമന്ത്രിയെ അറിയിച്ചു. വിവിധ സ്ഥാപനങ്ങളിൽ സായുധ സേനയിൽ ലഭ്യമായ ഓക്സിജൻ സിലിണ്ടറുകൾ ആശുപത്രികൾക്കായി പുറത്തിറക്കുമെന്നും പ്രധാനമന്ത്രിയെ അറിയിച്ചു

തങ്ങൾ ധാരാളം മെഡിക്കൽ സൗകര്യങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും സാധ്യമായ ഇടങ്ങളിൽ സൈനിക മെഡിക്കൽ ഇൻഫ്രാസ്ട്രക്ചർ ജനങ്ങൾക്ക്  ലഭ്യമാക്കുമെന്നും സിഡിഎസ് അറിയിച്ചു. ഇന്ത്യയിലും വിദേശത്തും ഓക്സിജനും മറ്റ് അവശ്യവസ്തുക്കളും എത്തിക്കുന്നതിന് വ്യോമസേന നടത്തുന്ന പ്രവർത്തനങ്ങൾ പ്രധാനമന്ത്രി വിലയിരുത്തി. 

click me!