
ബെഗളൂരു: ക്ലാസിനുള്ളില്‍ വിദ്യാര്‍ത്ഥികള്‍ മൊബൈല്‍ ഫോണുകള്‍ അമിതമായി ഉപയോഗിച്ചതിന് ഫോണുകള്‍ തല്ലിത്തകര്‍ത്ത് പ്രിന്‍സിപ്പാള്‍. കര്‍ണാടകയിലെ എംഇഎസ് പിയു കോളേജിലാണ് വിദ്യാര്‍ത്ഥികളുടെ മുമ്പില്‍ വെച്ച് പ്രിന്‍സിപ്പാള്‍ ആര്‍ എം ഭട്ട് മൊബൈല്‍ ഫോണുകള്‍ ചുറ്റിക കൊണ്ട് തല്ലിത്തകര്‍ത്തത്. ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
ക്ലാസ് മുറിക്കുള്ളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് അനുവദനീയമല്ലാതിരുന്നിട്ടും ചില വിദ്യാര്‍ത്ഥികള്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നതായി അധ്യാപകരുടെ ശ്രദ്ധയില്‍പ്പെട്ടു. ഇനിയും ഇത് ആവര്‍ത്തിക്കരുതെന്ന് പിടിക്കപ്പെട്ടാല്‍ മൊബൈല്‍ ഫോണുകള്‍ നശിപ്പിക്കുമെന്നും അധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇത് അവഗണിച്ച വിദ്യാര്‍ത്ഥികള്‍ വീണ്ടും മൊബൈല്‍ ഫോണ്‍ ക്ലാസില്‍ കൊണ്ടുവരികയും അധ്യാപകര്‍ പഠിപ്പിക്കുന്നതിനിടെ മൊബൈല്‍ വഴി പരസ്പരം സന്ദേശങ്ങള്‍ കൈമാറിയെന്നും കോളേജ് അധികൃതര്‍ അറിയിച്ചതായി ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു.
ഇതേ തുടര്‍ന്ന് വ്യാഴാഴ്ച ക്ലാസ് മുറികളില്‍ നടത്തിയ പരിശോധനയില്‍ 16 മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. പിന്നീട് കോളേജിന്‍റെ ഹാളില്‍ എത്താന്‍ കുട്ടികളോട് അധികൃതര്‍ ആവശ്യപ്പെട്ടു. ശേഷം പ്രിന്‍സിപ്പാള്‍ വിദ്യാര്‍ത്ഥികളുടെ മധ്യത്തില്‍ വെച്ച് തന്നെ മൊബൈലുകള്‍ ചുറ്റിക കൊണ്ട് തല്ലിപ്പൊട്ടിക്കുകയായിരുന്നു.
"
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam