
ബെംഗളൂരു: കർണാടകയിൽ സ്വകാര്യ പരിശീലന വിമാനം തകർന്നുവീണു. റെഡ് ബേർഡ് ഏവിയേഷന്റെ വിമാനമാണ് വിജയപുര ജില്ലയിലെ മംഗലാപുരം ഗ്രാമത്തിൽ തകർന്നുവീണത്. എഞ്ചിൻ തകരാറാണ് അപകടത്തിന് കാരണമെന്നാണ് വിവരം. വിമാനത്തിലുണ്ടായിരുന്ന ക്യാപ്റ്റനും പൈലറ്റിനും സംഭവത്തിൽ പരിക്കേറ്റു. ഇവരെ അപകടസ്ഥലത്ത് നിന്നും ആംബുലൻസിൽ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.
വിജയപുര ജില്ലയിലെ ബബലേശ്വർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടം. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. അപകടത്തിൻ്റെ കാരണം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. കലബുറഗിയിൽ നിന്ന് ബെലഗാവിയിലേക്ക് പോവുകയായിരുന്നു വിമാനമെന്നും എഞ്ചിൻ തകരാറിലായതിനെ തുടർന്ന് വിമാനം അപകടത്തിൽപെട്ടുവെന്നാണ് പ്രാഥമിക നിഗമനമെന്നും ലോക്കൽ പൊലീസ് അറിയിച്ചു. പരിക്കേറ്റ ക്യാപ്റ്റൻ്റെയും പൈലറ്റിൻ്റെയും നില ഗുരുതരമാണെന്നും ഇവർ ചികിത്സയിൽ കഴിയുകയാണെന്നും പൊലീസ് വ്യക്തമാക്കി. അപകടത്തിൽ വിമാനത്തിനും സാരമായ കേടുപാടുണ്ടായി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam