പണം തട്ടിപ്പിന് കെസി വേണുഗോപാലിനെ മറയാക്കി, തട്ടിയത് കോടികൾ, പ്രിയങ്കയ്ക്കും രാഹുലിനുമെതിരെ ഗുരുതര ആരോപണവുമായി ബിജെപി

Published : Mar 03, 2026, 03:33 PM ISTUpdated : Mar 03, 2026, 04:02 PM IST
congress leaders

Synopsis

പണം തട്ടിപ്പിന് കെ സി വേണുഗോപാലിനെ എങ്ങനെ ഒരു മറയായി ഉപയോഗിച്ചതെന്നത് ഈ വാട്ട്സ് ആപ്പ് ചാറ്റുകളിൽ വ്യക്തമാണെന്നും പ്രദീപ് ഭണ്ഡാരി വാർത്താ സമ്മേളനത്തിൽ വിശദമാക്കി.

ദില്ലി: പ്രിയങ്ക ഗാന്ധിക്കും സോണിയ ഗാന്ധിക്കുമെതിരെ ഗുരുതര ആരോപണവുമായി ബിജെ ദേശീയ വക്താവ്. പ്രിയങ്കയും സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും കെ.സി. വേണുഗോപാലിനെ പണം തട്ടിപ്പിന് മറയായി ഉപയോഗിച്ചുവെന്നാണ് ബിജെ ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി ആരോപിക്കുന്നത്.വാട്ട്‌സ്ആപ്പ് ചാറ്റുകൾ തെളിവുകളാക്കിയാണ് ആരോപണം. പണം തട്ടിപ്പിന് കെ സി വേണുഗോപാലിനെ എങ്ങനെ ഒരു മറയായി ഉപയോഗിച്ചതെന്നത് ഈ വാട്ട്സ് ആപ്പ് ചാറ്റുകളിൽ വ്യക്തമാണെന്നും പ്രദീപ് ഭണ്ഡാരി വാർത്താ സമ്മേളനത്തിൽ വിശദമാക്കി. സീറ്റ് വാഗ്ദാനം ചെയ്താണ് പണം തട്ടിയതെന്നാണ് ആരോപണം. ബാവൽ സീറ്റ് വാഗ്ദാനം ചെയ്ത് കോടികൾ കെ സി വേണുഗോപാൽ മുഖേനെ തട്ടിയെടുത്തു.

 

രാഹുൽ ഗാന്ധിയോടും പ്രിയങ്ക വദ്രയോടും ഗാന്ധി കുടുംബത്തോടും ഏറ്റവും അടുപ്പമുള്ള വ്യക്തിയാണ് ഇതേ കെ.സി. വേണുഗോപാൽ. ഹരിയാന മഹിളാ കോൺഗ്രസ് ജനറൽ സെക്രട്ടറിയായ ഒരു കോൺഗ്രസ് പ്രവർത്തകയിൽ നിന്ന്, ബാവൽ സീറ്റ് വാഗ്ദാനം ചെയ്ത് 7 കോടി രൂപ തട്ടിയെടുക്കാൻ അവർ അദ്ദേഹത്തെ ഒരു ഇടനിലക്കാരനായി ഉപയോഗിച്ചു. അഴിമതിയിൽ മുങ്ങിയ ഗാന്ധി-വദ്ര കുടുംബം ഈ വിഷയത്തിൽ മൗനം പാലിക്കുകയാണെന്നാണ് ബിജെപി ദേശീയ വക്താവിന്റെ ആരോപണം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നിയന്ത്രിത സർവീസുകൾ ആരംഭിച്ച് വിമാന കമ്പനികൾ; ഗൾഫ് മേഖലയിലെ വിമാനത്താവളങ്ങളിൽ കുടുങ്ങിയ കൂടുതൽ പേർ ഇന്ത്യയിലേക്ക്
പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചേ മതിയാകൂ, ഉറച്ച നിലപാട് എടുത്ത് രാഹുൽ ഗാന്ധി; ഇറാൻ വിഷയത്തിലെ മൗനത്തിനെതിരെ കടുത്ത വിമർശനം