
കാൺപൂർ: പൂർവ വിദ്യാർഥിയ സംഗമത്തിൽ സംസാരിക്കവെ അധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചു. ഐഐടിയിലെ സീനിയർ പ്രൊഫസറും വിദ്യാർത്ഥി കാര്യ ഡീനും മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗം മേധാവിയുമായ സമീർ ഖണ്ഡേക്കർ (53) ആണ് വെള്ളിയാഴ്ച യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ വേദിയിൽ കുഴഞ്ഞു വീണ് മരിച്ചത്. മരണകാരണം ഹൃദയാഘാതമാണെന്ന് ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ ശനിയാഴ്ച അറിയിച്ചു.
ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി അധികൃതർ അറിയിച്ചു. അഞ്ച് വർഷം മുമ്പ് ഖണ്ഡേക്കറിന് ഉയർന്ന കൊളസ്ട്രോൾ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. മികച്ച അധ്യാപകനും ഗവേഷകനുമായി ഖണ്ഡേക്കറിന്റെ മരണത്തിൽ ക്യാമ്പസ് ഞെട്ടലിലാണ്. വിദ്യാർഥികളുടെ പ്രിയപ്പെട്ട അധ്യാപകനായിരുന്നു ഇദ്ദേഹം.
മൃതദേഹം കാൺപൂർ ഐഐടിയിലെ ഹെൽത്ത് സെന്ററിൽ സൂക്ഷിച്ചിരിക്കുകയാണെന്നും കേംബ്രിഡ്ജ് സർവകലാശാലയിൽ പഠിക്കുന്ന ഏക മകൻ പ്രവാഹ് ഖണ്ഡേക്കർ എത്തിയതിന് ശേഷം മാത്രമേ അന്തിമ ചടങ്ങുകൾ നടത്തുകയുള്ളൂവെന്നും അധികൃതർ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam