ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം: ചെന്നൈയിൽ 140 പേർ കസ്റ്റഡിയിൽ

Published : Oct 10, 2026, 01:41 PM IST
chennai protest

Synopsis

കസ്റ്റഡിയിലെടുത്തവരെ സമീപത്തെ കമ്മ്യൂണിറ്റി ഹാളിലേക്ക് മാറ്റിയിട്ടുണ്ട്. പൊലീസ് നടപടിക്കതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ കക്ഷി ഡിഎംകെ രംഗത്തെത്തി.

ചെന്നൈ: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടന്ന പ്രതിഷേധങ്ങൾക്കിടെ ചെന്നൈയിൽ 140 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ബസന്ത് നഗർ എലിയട്ട് ബീച്ചിൽ നിന്ന് 40 യുവാക്കളെയും സെക്രട്ടറിയേറ്റിന് സമീപത്ത് നിന്ന് എസ്എഫ്ഐ, എഐഎസ്എഫ് സംഘടനകളിൽ പെട്ട 100 പ്രവർത്തകരെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ദില്ലിയിൽ നടക്കുന്ന 'സിജെപി' പ്രതിഷേധങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചാണ് യുവാക്കൾ ബസന്ത് നഗർ ബീച്ചിൽ ഒത്തുചേർന്നത്.

എന്നാൽ ബസന്ത് നഗറിലെ പ്രതിഷേധത്തിന് മുൻകൂർ അനുമതി വാങ്ങിയിരുന്നില്ലെന്ന് പൊലീസ് അറിയിച്ചു. കസ്റ്റഡിയിലെടുത്തവരെ സമീപത്തെ കമ്മ്യൂണിറ്റി ഹാളിലേക്ക് മാറ്റിയിട്ടുണ്ട്. പൊലീസ് നടപടിക്കതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ കക്ഷി ഡിഎംകെ രംഗത്തെത്തി. ടിവികെ ബിജെപിയുടെ ശാഖയാണെന്ന് എം.കെ. സ്റ്റാലിൻ ആരോപിച്ചു. വിജയ് ബിജെപിയുടെ അപ്രഖ്യാപിത അടിമയാണെന്നും, ഡമ്മി മുഖ്യമന്ത്രി ആരെയാണ് പേടിക്കുന്നതെന്നും ഉദയനിധി സ്റ്റാലിൻ ചോദിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; നേതാക്കൾ ഇല്ലെങ്കിലും രാജ്യവ്യാപക പ്രതിഷേധം തുടരുമെന്ന് സിജെപി, പൊതുജനങ്ങൾ മുന്നോട്ട് വരണമെന്ന് അഭ്യർത്ഥന
കസ്റ്റഡിയിലെടുത്ത ഇടതു നേതാക്കളെ കരുതൽ തടങ്കൽ കേന്ദ്രത്തിലെത്തിക്കാതെ ദില്ലി പൊലീസ്; പിണറായിയുടെ ആരോഗ്യപ്രശ്‌നങ്ങൾ അറിയിച്ചിട്ടും മുഖവിലക്കെടുക്കുന്നില്ലെന്ന് ബ്രിട്ടാസ്