അ​ധി​കാ​ര​മേ​റ്റ​തി​ന് പി​ന്നാ​ലെ പു​തു​ച്ചേ​രി മു​ഖ്യ​മ​ന്ത്രിക്ക് കോ​വി​ഡ്; ചെന്നൈയിലേക്ക് മാറ്റി

Web Desk   | Asianet News
Published : May 10, 2021, 04:34 PM IST
അ​ധി​കാ​ര​മേ​റ്റ​തി​ന് പി​ന്നാ​ലെ പു​തു​ച്ചേ​രി മു​ഖ്യ​മ​ന്ത്രിക്ക് കോ​വി​ഡ്;  ചെന്നൈയിലേക്ക് മാറ്റി

Synopsis

വെ​ള്ളി​യാ​ഴ്ച​യാ​ണ് മു​ഖ്യ​മ​ന്ത്രി​യാ​യി രം​ഗ​സ്വാ​മി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റ​ത്. 

ചെ​ന്നൈ: സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റ​തി​ന് പി​ന്നാ​ലെ പു​തു​ച്ചേ​രി മു​ഖ്യ​മ​ന്ത്രി എ​ൻ. രം​ഗ​സ്വാ​മി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. അ​ദ്ദേ​ഹ​ത്തെ ചെ​ന്നൈ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആരോഗ്യനില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം. 

വെ​ള്ളി​യാ​ഴ്ച​യാ​ണ് മു​ഖ്യ​മ​ന്ത്രി​യാ​യി രം​ഗ​സ്വാ​മി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റ​ത്. ഇ​തി​നു പി​ന്നാ​ലെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് പോ​സി​റ്റീ​വാ​ണെ​ന്ന് തെ​ളി​ഞ്ഞ​ത്. ല​ഫ്റ്റ​ന​ന്‍റ് ഗ​വ​ർ​ണ​ർ അ​ട​ക്കം നാ​ൽ​പ്പ​തു​പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ പോ​കു​ക​യും ചെ​യ്തു.

അതേ സമയം ഇന്നുമുതൽ 14 ദിവസത്തേക്ക് പുതുച്ചേരിയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. അവശ്യ സാധനങ്ങളുടെ കടകള്‍ക്ക് മാത്രമാണ് പ്രവര്‍ത്തനാനുമതി. ഒപ്പം തന്നെ പൊതു​ഗതാ​ഗതം പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്.

PREV
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി, സിഇഒയ്ക്ക് ഗുരുതര പിഴവ്, കാരണം കാണിക്കൽ നോട്ടീസുമായി ഡിജിസിഎ, പീറ്റർ എൽബേഴ്‌സ് പുറത്തേക്കെന്ന് സൂചന
അഞ്ച് വയസ്സുകാരനെ പുലി കടിച്ചു കൊന്നു; മൃതദേഹം കണ്ടെടുത്തത് തേയിലതോട്ടത്തിൽ നിന്ന്, സംഭവം തമിഴ്നാട്ടിലെ വാൽപ്പാറയിൽ