കേരള പൊലീസ് ആരംഭിച്ച ക്ലിക്ക് പദ്ധതിയുടെ ക്യാപ്റ്റനായി നടൻ മമ്മൂട്ടിയെ പ്രഖ്യാപിച്ചു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് കൊച്ചിയിൽ വെച്ച് നടന്ന ചടങ്ങിൽ മമ്മൂട്ടിയെ ക്യാപ്റ്റനായി പ്രഖ്യാപിച്ചത്.

കൊച്ചി: കേരള പൊലീസ് ആരംഭിച്ച ക്ലിക്ക് പദ്ധതിയുടെ ക്യാപ്റ്റനായി നടൻ മമ്മൂട്ടിയെ പ്രഖ്യാപിച്ചു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് കൊച്ചിയിൽ വെച്ച് നടന്ന ചടങ്ങിൽ മമ്മൂട്ടിയെ ക്യാപ്റ്റനായി പ്രഖ്യാപിച്ചത്. സൈബർ സുരക്ഷയെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കാനും സൈബർ കുറ്റകൃത്യങ്ങൾ തടയാനും ആരംഭിച്ച പദ്ധതിയാണിത്. തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ പ്രതിനിധികളെ ക്യാപ് അണിയിച്ച് മമ്മൂട്ടി പദ്ധതിയിൽ പങ്കാളികളാക്കി. ജീവിതത്തിൻ്റെ പാതി ഭാഗവും നമ്മൾ സൈബർ ഇടത്തിൽ ആണ് ചെലവിടുന്നതെന്നും സുരക്ഷിതമായ സൈബർ ലോകം കെട്ടിപ്പടുക്കണമെന്നും ചടങ്ങിൽ മമ്മൂട്ടി പറഞ്ഞു.

YouTube video player