വന്ദേഭാരത് അടക്കം 163 ട്രെയിനുകൾ റദ്ദാക്കി, റോഡ് ഗതാഗതവും തടസ്സപ്പെട്ടു; കർഷക ബന്ദിൽ സ്തംഭിച്ച് പഞ്ചാബ്

Published : Dec 30, 2024, 02:04 PM IST
വന്ദേഭാരത് അടക്കം 163 ട്രെയിനുകൾ റദ്ദാക്കി, റോഡ് ഗതാഗതവും തടസ്സപ്പെട്ടു; കർഷക ബന്ദിൽ സ്തംഭിച്ച് പഞ്ചാബ്

Synopsis

താങ്ങുവിലയ്ക്ക് നിയമ സാധുത നൽകണമെന്നത് ഉൾപ്പടെയുള്ള ആവശ്യങ്ങളുന്നയിച്ചാണ് സംയുക്ത കിസാൻ മോർച്ച രാഷ്ട്രീയേതര വിഭാ​ഗവും കിസാൻ മസ്ദൂർ മോർച്ചയും പഞ്ചാബിൽ ബന്ദ് പ്രഖ്യാപിച്ചത്

ചണ്ഡിഗഡ്: കർഷക സംഘടനകൾ പ്രഖ്യാപിച്ച പഞ്ചാബ് ബന്ദ് പുരോ​ഗമിക്കുന്നു. റോഡ്, റെയിൽ ​ഗതാ​ഗതം വ്യാപകമായി തടസപ്പെട്ടു. പഞ്ചാബിലൂടെ ഓടുന്ന 163 ട്രെയിനുകൾ റദ്ദാക്കി. കർഷകരുമായി പഞ്ചാബ് സർക്കാർ നടത്തിയ ചർച്ച വീണ്ടും പരാജയപ്പെട്ടു.

താങ്ങുവിലയ്ക്ക് നിയമ സാധുത നൽകണമെന്നത് ഉൾപ്പടെയുള്ള ആവശ്യങ്ങളുന്നയിച്ചാണ് സംയുക്ത കിസാൻ മോർച്ച രാഷ്ട്രീയേതര വിഭാ​ഗവും കിസാൻ മസ്ദൂർ മോർച്ചയും പഞ്ചാബിൽ ബന്ദ് പ്രഖ്യാപിച്ചത്. രാവിലെ 7 മണി മുതൽ വൈകീട്ട് 4 മണി വരെ റെയിൽ, റോ‍‍‍ഡ് ​ഗതാ​ഗതം തടയാനും കടകൾ അടച്ചിടാനുമാണ് ആഹ്വാനം. സംസ്ഥാന വ്യാപകമായി 280 ഇടങ്ങളിലാണ് കർഷകർ ട്രാക്ടറുകളുമായടക്കം എത്തി റോഡുകൾ തടഞ്ഞത്. ബസ് സർവീസുകളും മുടങ്ങിയതോടെ ജനജീവിതം സ്തംഭിച്ചു. റെയിൽ ​ഗതാ​ഗതവും വ്യാപകമായി തടസപ്പെട്ടു. ദില്ലിയിൽ നിന്നും പുറപ്പെടുന്ന വന്ദേ ഭാരത് എക്സ്പ്രസ് അടക്കം 163 ട്രെയിനുകളാണ് റദ്ദാക്കിയത്. 17 ട്രെയിനുകൾ വഴിതിരിച്ചുവിട്ടു. അത്യാവശ്യ സേവനങ്ങളെ ബന്ദില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 

അതേസമയം സമരം ചെയ്യുന്ന കർഷകരുമായി പഞ്ചാബ് സർക്കാർ രണ്ട് തവണ ചർച്ച നടത്തിയിട്ടും ഫലം കണ്ടില്ല. ആവശ്യങ്ങൾ അം​ഗീകരിക്കും വരെ സമരം തുടരുമെന്നും പ്രത്യാഘാതം നേരിടാൻ തയ്യാറാണെന്നുമാണ് കർഷകരുടെ നിലപാട്. സമരത്തിന്റെ ഭാ​ഗമായി ഖനൗരി അതിർത്തിയിൽ 35 ദിവസമായി നിരാഹാര സമരം തുടരുന്ന മുതിർന്ന കർഷക നേതാവ് ജ​ഗ്ജീത് സിം​ഗ് ധല്ലേവാളിന്റെ ആരോ​ഗ്യനില മോശമായി തുടരുകയാണ്. ധല്ലേവാളിനെ ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നൽകാൻ സുപ്രീം കോടതി പഞ്ചാബ് സർക്കാറിന് നൽകിയ സമയം നാളെ അവസാനിക്കും. കേസ് നാളെ കോടതി പരി​ഗണിക്കുന്നുണ്ട്. അതിന് മുൻപ് ധല്ലേവാളിനെ ആശുപത്രിയിലേക്ക് മാറ്റാൻ പൊലീസ് ശ്രമിച്ചാൽ സംഘർഷത്തിന് സാധ്യതയുണ്ട്. 

മൻമോഹൻ സിങിന്‍റെ സ്മാരക വിവാദത്തിൽ മൗനം പാലിച്ച് കുടുംബം; രാഷ്ട്രീയ ചർച്ചകളിൽ നിന്ന് മാറിനിൽക്കാൻ തീരുമാനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ദൈവഹിതം' ഭയന്ന് ഷിൻഡെ, മഹാരാഷ്ട്രയിൽ വീണ്ടും റിസോർട്ട് നാടകം, കൗൺസിലർമാരെ ആഡംബര ഹോട്ടലിലേക്ക് മാറ്റി ശിവസേന
രാജ്യത്തെ വിമാന സര്‍വീസ് താറുമാറാക്കിയ സംഭവം, ഇന്‍ഡിഗോക്ക് പിഴയിട്ട് കേന്ദ്ര സര്‍ക്കാര്‍