Punjab Election 2022 : പഞ്ചാബില്‍ വോട്ടെടുപ്പ് തുടങ്ങി; ഖാലിസ്ഥാൻ ഭീഷണി കണക്കിലെടുത്ത് കർശന സുരക്ഷ

Published : Feb 20, 2022, 09:33 AM ISTUpdated : Feb 20, 2022, 09:59 AM IST
Punjab Election 2022 : പഞ്ചാബില്‍ വോട്ടെടുപ്പ് തുടങ്ങി; ഖാലിസ്ഥാൻ ഭീഷണി കണക്കിലെടുത്ത് കർശന സുരക്ഷ

Synopsis

ഹരിയാനയിലെ സോനിപ്പത്തിൽ നിന്ന് മൂന്ന് ഖലിസ്ഥാനി ഭീകരർ പിടിയിലായ സാഹചര്യത്തിൽ പഞ്ചാബിൽ തെരഞ്ഞെടുപ്പിന് സുരക്ഷാ കർശനമാക്കി. പഞ്ചാബിൽ കൊലപാതകങ്ങൾ ലക്ഷ്യമിട്ടാണ് ഇവരെത്തിയതെന്ന് ഹരിയാന പൊലീസ് പറയുന്നു.

ചണ്ഡിഖഡ്: പഞ്ചാബിൽ ഇഞ്ചോടിഞ്ച് പോരാട്ടം. പഞ്ചാബില്‍ (Punjab) 117 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള  വോട്ടെടുപ്പ് തുടങ്ങി. ചതുഷ്കോണ മത്സരത്തില്‍ പ്രവചനാതീതമാകും ഈക്കുറി ജനവിധി. ഇതിനിടെ, ഹരിയാനയിലെ സോനിപ്പത്തിൽ നിന്ന് മൂന്ന് ഖലിസ്ഥാനി ഭീകരർ പിടിയിലായ സാഹചര്യത്തിൽ പഞ്ചാബിൽ തെരഞ്ഞെടുപ്പിന് സുരക്ഷാ കർശനമാക്കി. പഞ്ചാബിൽ കൊലപാതകങ്ങൾ ലക്ഷ്യമിട്ടാണ് ഇവരെത്തിയതെന്ന് ഹരിയാന പൊലീസ് പറയുന്നു. ഇവരിൽ നിന്ന് ആയുധങ്ങൾ അടക്കം പിടികൂടിയിരുന്നു. ഇന്നലെ രാത്രിയാണ് ഇവരെ പിടികൂടിയത്. അതിനിടെ, ഗുരുദാസ്പൂരില്‍ കോണ്‍ഗ്രസ്– അകാലിദള്‍ സംഘര്‍ഷത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന അകാലിദള്‍ പ്രവര്‍ത്തകന്‍ മരിച്ചു.

തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗുരുദ്വാരയിൽ പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് ചന്നി പ്രാർത്ഥന നടത്തി. എല്ലാ പരിശ്രമങ്ങളും നടത്തിയെന്നും ഇനി ജനങ്ങളുടെ കൈയിലാണെന്നുമായിരുന്ന ചന്നിയുടെ പ്രതികരണം. മുഖ്യമന്ത്രി ചരൺജിത്ത് ചന്നി മത്സരിക്കുന്ന രണ്ടാമത്തെ മണ്ഡലമായ ബദൗറിൽ വോട്ടിനായി ഗ്രാമീണർക്ക് കോൺഗ്രസ് പണം വിതരണം ചെയ്തതായി എഎപി യുടെ ആരോപണം. ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് എ എ പി പരാതി നൽകി.

Also Read : സിഖ് അനുനയം ലക്ഷ്യം, അഫ്​ഗാൻ സിഖ്-ഹിന്ദു പ്രതിനിധി സംഘത്തെ കണ്ട് മോദി

ചതുഷ്കോണ മത്സരത്തില്‍ പഞ്ചാബ്

സംസ്ഥാനത്തെ ആദ്യ ദലിത് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നിയെ മുന്നില്‍ നിര്‍ത്തി ഭരണത്തുടര്‍ച്ചയാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. ഭരണവിരുദ്ധ വികാരം അനുകൂലമാക്കി ഒരു അട്ടിമറിയാണ് ആംആദ്മി പാര്‍ട്ടിയുടെ പ്രതീക്ഷ. കോണ്‍ഗ്രസിനെ തോല്‍പ്പിക്കുക മാത്രമല്ല അഭിമാന പോരാട്ടത്തില്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിന് ജയം അനിവാര്യമാണ്. ചതുഷ്കോണ മല്‍സരത്തില്‍ നിലനില്‍പ്പിനായി പോരാടുന്ന ശിരോമണി അകാലിദള്‍. പഞ്ചാബില്‍ ഇത്തവണ അടിയൊഴുക്കുകള്‍ വിധി നിശ്ചയിക്കും. തെരഞ്ഞെടുപ്പിൻ്റെ അവസാന ദിവസങ്ങ് ഉയർന്ന ഭയ്യാ വിവാദം കോൺഗ്രസിനും ഖാലിസ്ഥാൻ ആരോപണം എ എ പിക്കും തലവേദനയായിട്ടുണ്ട്. കെജരിവാളിനെതിരായ ആരോപണം ജനം തള്ളുമെന്നാണ് എ എ പി യുടെ പ്രതീക്ഷ.

Also Read : പ്രചാരണത്തിനിടെ സംഘർഷം , പഞ്ചാബിൽ അകാലിദൾ പ്രവർത്തകൻ കൊല്ലപ്പെട്ടു

Also Read : പഞ്ചാബ് തെരഞ്ഞെടുപ്പ് ; ചതുഷ്ക്കോണ മത്സരത്തില്‍ ആര് വീഴും ആര് വാഴും ?

ഇതിനിടെ മാനസ മണ്ഡലത്തില്‍ പരസ്യപ്രചാരണം അവസാനിച്ചതിന് ശേഷവും പൊതുയോഗം സംഘടിപ്പിച്ചതിന് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നിക്കെതിരെയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും ഗായകനുമായ സിദ്ദു മൂസെവാലക്കെതിരെയും പൊലീസ് കേസെടുത്തു. ആംആദ്മി പാര്‍ട്ടി നല്‍കിയ പരാതിയിലാണ് നടപടി.  പരസ്യപ്രചാരണത്തിന് പിന്നാലെ ഗുരുദാസ്പൂരില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ പരുക്കേറ്റ് ചികില്‍സയിലായിരുന്ന അകാലിദള്‍ പ്രവര്‍ത്തകന്‍ കരംജിത് സിങ് മരിച്ചു. അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതെയിരിക്കാൻ കനത്ത ജാഗ്രതയിലാണ്പഞ്ചാബ്  പൊലീസ്.

Also Read : പഞ്ചാബ് തെരഞ്ഞെടുപ്പിന് മുന്നോടിയായി സിഖ് നേതാക്കളുമായി ചർച്ച നടത്തി പ്രധാനമന്ത്രി

PREV
click me!

Recommended Stories

ഇന്നോവ കാറിലുണ്ടായിരുന്നത് ഒരു കുടുംബത്തിലെ ആറ് പേർ; 800 അടി താഴ്ചയിലേക്ക് മറിഞ്ഞ് എല്ലാവരും മരിച്ചു; അപകടം നാസികിൽ
10 മണിക്കൂർ നീണ്ടു നിൽക്കുന്ന ചർച്ചയ്ക്ക് പ്രധാനമന്ത്രി മോദി തുടക്കം കുറിക്കും, ലോക്സഭയിൽ ഇന്ന് വന്ദേ മാതരം 150 വാർഷികാഘോഷത്തിൽ പ്രത്യക ചർച്ച