പഞ്ചാബിൽ ഗ്രാമീണ വികസന വകുപ്പ് മന്ത്രിക്ക് കൊവിഡ്

By Web TeamFirst Published Jul 14, 2020, 8:47 PM IST
Highlights

ഗ്രാമീണ വികസന വകുപ്പ് മന്ത്രി ത്രിപത് രജിന്ദർ സിംഗിനാണ് രോഗം സ്ഥിരീകരിച്ചത്. രോഗം വേഗം ഭേദമാകട്ടെ എന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് ആശംസിച്ചു.

ദില്ലി: പഞ്ചാബിൽ മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഗ്രാമീണ വികസന വകുപ്പ് മന്ത്രി ത്രിപത് രജിന്ദർ സിംഗിനാണ് രോഗം സ്ഥിരീകരിച്ചത്. രോഗം വേഗം ഭേദമാകട്ടെ എന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് ആശംസിച്ചു.

ഗ്രാമീണ വികസന വകുപ്പ് ഡയറക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് വെള്ളിയാഴ്ച മുതൽ മന്ത്രി ക്വാറന്റൈനിലായിരുന്നു. മന്ത്രിയുടെ ശനിയാഴ്ചത്തെ കൊവിഡ് പരിശോധനാ ഫലം നെ​ഗറ്റീവായിരുന്നു. ഇതേത്തുടർന്ന് ഇന്ന് വീണ്ടും പരിശോധന നടത്തുകയായിരുന്നു. 
 

Wishing my Cabinet colleague Tript Rajinder Singh Bajwa Ji a speedy recovery. He has tested positive for today. Looking forward to having you rejoin us soon again.

— Capt.Amarinder Singh (@capt_amarinder)

Read Also: തലസ്ഥാനത്ത് ആശങ്കയേറുന്നു; ഇന്ന് സ്ഥിരീകരിച്ച 201 പേരിൽ 158 പേർക്കും സമ്പർക്കം വഴി, ഉറവിടമറിയാത്ത 26 കേസുകള്‍...


 

click me!