സണ്ണി ഡിയോളിന് പിന്നാലെ ദലേര്‍ മെഹന്ദിയും ബിജെപിയില്‍

Published : Apr 26, 2019, 06:49 PM ISTUpdated : Apr 26, 2019, 06:51 PM IST
സണ്ണി ഡിയോളിന് പിന്നാലെ ദലേര്‍ മെഹന്ദിയും ബിജെപിയില്‍

Synopsis

ബിജെപിയുടെ ദില്ലിയിലെ സ്ഥാനാര്‍ത്ഥിയും ഗായകനുമായ ഹാന്‍സ് രാജ് ഹാന്‍സിന്‍റെ സാന്നിധ്യത്തിലാണ് ദലേര്‍ മെഹന്ദി പാര്‍ട്ടി അംഗത്വം എടുത്തത്. 

ദില്ലി: ബോളീവുഡ് താരം സണ്ണി ഡിയോളിന് ശേഷം പ്രശസ്ത പഞ്ചാബി ഗായകന്‍ ദലേര്‍ മെഹന്ദിയും ബിജെപിയില്‍ ചേര്‍ന്നു. ബിജെപിയുടെ ദില്ലിയിലെ സ്ഥാനാര്‍ത്ഥിയും ഗായകനുമായ ഹാന്‍സ് രാജ് ഹാന്‍സിന്‍റെ സാന്നിധ്യത്തിലാണ് ദലേര്‍ മെഹന്ദി പാര്‍ട്ടി അംഗത്വം എടുത്തത്. എന്നാല്‍ താരം തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

ഈ ആഴ്ച ബിജെപിയില്‍ ചേരുന്ന രണ്ടാമത്തെ സെലിബ്രൈറ്റിയാണ് ദലേര്‍ മെഹന്ദി. ദിവസങ്ങള്‍ക്ക് മുമ്പാണ് സണ്ണി ഡിയോള്‍ ബിജെപി അംഗത്വമെടുത്തത്. നേരത്തെ കോണ്‍ഗ്രസ് അംഗമായിരുന്നു മെഹന്ദി. 2013 ലെ ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പാണ് ദലേര്‍ മെഹന്ദി കോണ്‍ഗ്രസില്‍ ചേര്‍ന്നത്. അന്ന് കോണ്‍ഗ്രസിന്‍റെ പ്രചാരണ ഗാനം പാടിയതും അദ്ദേഹമായിരുന്നു.

1998 ലും 1999ലും പത്തോളം പേരെ  നര്‍ത്തകരെന്ന പേരില്‍  അമേരിക്കയിലേക്ക് കടത്തിയ കേസില്‍ പ്രതിയാണ് ദലേര്‍ മെഹന്ദി. 2018 ല്‍ കേസില്‍ 2 വര്‍ഷത്തെ ശിക്ഷ വിധിച്ചെങ്കിലും പിന്നീട് ജാമ്യം ലഭിച്ചു. രംഗദേ ബസന്ദി പോലുള്ള ചിത്രങ്ങളിലെ ഗാനങ്ങളും പഞ്ചാബി ഗാനങ്ങളുമാണ് ദലേര്‍ മെഹന്ദിയെ പ്രശസ്തനാക്കിയത്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കേന്ദ്രമന്ത്രിയെ തള്ളി സിബിസിഐ; നിലവിലെ നിയമം ശക്തമായത്, പ്രധാനമന്ത്രി അടക്കം അധികൃതരെ നേരിൽ കാണാൻ ശ്രമിക്കുമെന്നും സിബിസിഐ വക്താവ് റോബിൻസൺ റോഡ്രിഗസ്
കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊന്നു, മക്കൾക്കൊപ്പം മൃതദേഹത്തിനരികിൽ കിടന്നുറങ്ങി യുവതി; കാമുകനും സുഹൃത്തുമടക്കം 3 പേ‍ർ പിടിയിൽ