ട്രെയിനിൽ എസി കോച്ച് യാത്രയിൽ പഴ്‌സ് മോഷണം പോയി; ദേഷ്യത്തിൽ യുവതി എസി കോച്ചിന്റെ ജനൽ തല്ലിത്തക‍ര്‍ത്തു, വീഡിയോ

Published : Oct 29, 2025, 08:34 PM IST
distressed-woman breaks train window

Synopsis

യുവതി എസി കോച്ചിന്റെ ജനൽച്ചില്ല് തല്ലിത്തകർത്തു. ഈ സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയും വലിയ പ്രതിഷേധത്തിന് കാരണമാവുകയും ചെയ്തു. പലരും യുവതിയുടെ പ്രവൃത്തിയെ വിമർശിച്ചപ്പോൾ, ചിലർ അവരുടെ മാനസികാവസ്ഥയെ പിന്തുണച്ചു.

ദില്ലി: ട്രെയിൻ യാത്രയ്ക്കിടെ പഴ്‌സ് മോഷണം പോയതിനെ തുടർന്ന് പൊലീസ് നടപടി സ്വീകരിക്കാത്തതിൽ രോഷാകുലയായ യുവതി എസി കോച്ചിൻ്റെ ജനൽച്ചില്ല് തല്ലിത്തക‍ര്‍ക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൻ പ്രതിഷേധത്തിന് ഇടയാക്കി. സംഭവത്തിൻ്റെ ദൃശ്യങ്ങൾ പകർത്തിയ ചെറിയ ക്ലിപ്പിൽ, മാനസികമായി സംഘര്‍ഷത്തിലായ യുവതി ജനൽച്ചില്ല് തല്ലിത്തകർക്കുന്നത് കാണാം. അങ്ങനെ ചെയ്യരുതെന്ന് സഹയാത്രികർ ആവശ്യപ്പെട്ടിട്ടും യുവതി ചെവിക്കൊണ്ടില്ല.

യാത്രയ്ക്കിടെ യുവതിയുടെ പഴ്‌സ് മോഷണം പോയിരുന്നു. റെയിൽവേ ജീവനക്കാരിൽ നിന്നും അധികാരികളിൽ നിന്നും സഹായം ലഭിക്കാത്തതിൽ രോഷാകുലയായാണ് യുവതി ട്രെയിൻ്റെ ജനൽച്ചില്ല് തല്ലിത്തകർത്ത് പ്രതിഷേധിക്കുകയായിരുന്നു. യുവതി ജനൽച്ചില്ല് തല്ലിത്തകർത്തപ്പോൾ ഗ്ലാസ് ചില്ലുകൾ കോച്ചിനുള്ളിൽ ചിതറിത്തെറിച്ചു. പ്ലാറ്റ്‌ഫോമിൽ ഉണ്ടായിരുന്ന യാത്രക്കാർ ഞെട്ടലോടെയാണ് ഈ രംഗം കണ്ടുനിന്നത്. യുവതിയുടെ ചെറിയ കുഞ്ഞ് ഈ സമയത്ത് തൊട്ടടുത്തായി ഇരിക്കുന്നുണ്ടായിരുന്നു.

ഈ വീഡിയോ കണ്ട സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കിടയിൽ വൻ രോഷമാണ് ഉയർന്നുവന്നത്. ഇതൊരു അതിക്രമമാണ് എന്ന് ഒരാൾ അഭിപ്രായപ്പെട്ടു. പൗരബോധമില്ലായ്മയാണ്, എന്ത് തന്നെ പറഞ്ഞാലും ഇത് ന്യായീകരിക്കാൻ കഴിയുന്നതല്ലെന്ന് മിക്കവരും കുറിച്ചു. അതേസമയം, കടുത്ത മാനസിക സമ്മർദ്ദത്തിലോ വൈകാരിക അസ്ഥിരതയിലോ ആയിരിക്കാം യുവതി ഇങ്ങനെ പ്രതികരിച്ചതെന്നും ചിലർ അഭിപ്രായപ്പെട്ടു. ആ കുട്ടിയെ ഓർക്കുമ്പോൾ എനിക്ക് വിഷമം തോന്നുന്നു എന്നായിരുന്നു മറ്റൊരു കമന്റ്. സംഭവത്തെക്കുറിച്ച് ഇന്ത്യൻ റെയിൽവേ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

 

 

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ഇന്ത്യ സമാധാനത്തിന്‍റെ പക്ഷത്ത്', പുടിനെ അറിയിച്ച് മോദി; സംഘർഷത്തിന് സമാധാനപരമായ പരിഹാരത്തിന് ശ്രമിക്കുകയാണെന്ന് പുടിൻ
റദ്ദാക്കിയത് 700 ഓളം സര്‍വീസുകള്‍, ദില്ലി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം; ചിറകൊടിഞ്ഞ് ഇൻഡിഗോ, രാജ്യമെങ്ങും വലഞ്ഞ് യാത്രക്കാർ