
ദില്ലി: കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാന്‍ ഇന്ത്യക്ക് കഴിയില്ലെന്ന് രാഹുല്‍ പറഞ്ഞു. ട്വിറ്ററിൽ പങ്കുവച്ച വീഡിയോയിലൂടെ ആയിരുന്നു രാഹുലിന്റെ ആരോപണം.
"യുവാക്കൾക്ക് തൊഴിൽ നൽകാൻ ഇന്ത്യക്ക് കഴിയുന്നില്ല .കൊവിഡ് 19 മൂലം കനത്ത നഷ്ടമുണ്ടാകുമെന്ന് ഞാൻ മുന്നറിയിപ്പ് നൽകിയപ്പോൾ മാധ്യമങ്ങൾ എന്നെ കളിയാക്കി. ഇന്ന് ഞാൻ പറയുന്നു, നമ്മുടെ രാജ്യത്തിന് ജോലി നൽകാൻ കഴിയില്ല. നിങ്ങൾ ഇത് സമ്മതിക്കുന്നില്ലെങ്കിൽ 6-7 മാസം കാത്തിരിക്കുക"രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.
കഴിഞ്ഞ നാല് മാസത്തിനിടെ ഏകദേശം രണ്ട് കോടിയാളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടുവെന്ന് രാഹുല്‍ ഗാന്ധി നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. രണ്ട് കോടി കുടുംബങ്ങളുടെ ഭാവി ഇരുട്ടിലാണ്. ഫേസ്ബുക്കില്‍ വ്യാജവാര്‍ത്തകളും വിദ്വേഷവും പ്രചരിപ്പിച്ച് തൊഴിലില്ലായ്മയെയും സമ്പദ് വ്യവസ്ഥ തകരുന്നതിനേയും കുറിച്ചുള്ള സത്യങ്ങള്‍ മറച്ചുവെയ്ക്കാനാകില്ലെന്നും രാഹുൽ ട്വീറ്റ് ചെയ്തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam