മാനനഷ്ടക്കേസ്: രാഹുല്‍ ഗാന്ധി യുപി സുല്‍ത്താന്‍പൂര്‍ കോടതിയിൽ ഹാജരായി; മൊഴി രേഖപ്പെടുത്തി

Published : Feb 20, 2026, 02:26 PM IST
rahul gandhi

Synopsis

അമിത്ഷാക്കെതിരായ കൊലയാളി പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിയുടെ മൊഴി രേഖപ്പെടുത്തി. യുപി സുല്‍ത്താന്‍പൂര്‍ കോടതിയാണ് മൊഴി രേഖപ്പെടുത്തിയത്. ബിജെപി നേതാവായ വിജയ് മിശ്ര നല്‍കിയ മാനനഷ്ടക്കേസിലാണ് നടപടി.

ദില്ലി: അമിത്ഷാക്കെതിരായ കൊലയാളി പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിയുടെ മൊഴി രേഖപ്പെടുത്തി യുപി സുല്‍ത്താന്‍പൂര്‍ കോടതി. ബിജെപി നേതാവായ വിജയ് മിശ്ര നല്‍കിയ മാനനഷ്ടക്കേസിലാണ് നടപടി. കേസില്‍ 2024ല്‍ രാഹുല്‍ ഗാന്ധിക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. 2018ല്‍ കര്‍ണ്ണാകടയിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ നടത്തിയ പരാമര്‍ശങ്ങളാണ് കേസിനാസ്പദം. സമാന പരാമര്‍ശത്തില്‍ രാഹുലിനെതിരെ രാജ്യത്തെ വിവിധ കോടതികളില്‍ കേസുകളുണ്ട്. കേസ് അംഗീകാരമാണെന്നും, സത്യത്തിനൊപ്പം നില്‍ക്കുമ്പോള്‍ ഇത്തരം കേസുകള്‍ സ്വാഭാവികമാണെന്നും പ്രിയങ്ക ഗാന്ധി പ്രതികരിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഭ്രാന്തൻ പ്രതികാരം! സി​ഗരറ്റ് വലിക്കുന്നത് തടഞ്ഞതിന് പെട്രോൾ പമ്പിന് തീയിട്ട് യുവാവ്, സംഭവം റായ്പൂരിൽ
തമിഴകത്ത് പുതിയ നീക്കം! ഡിഎംഡികെയ്ക്ക് പിന്നാലെ പനീർസെൽവമോ? സ്റ്റാലിൻ കൂടിക്കാഴ്ച നടത്തി