ഉത്തർപ്രദേശിൽ വാഹനാപകടം: രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹത്തിലെ അഞ്ച് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

Published : Oct 26, 2026, 11:21 AM ISTUpdated : Oct 26, 2026, 11:26 AM IST
Rahul Gandhi Car Accident

Synopsis

ഉത്തർപ്രദേശിലെ സുൽത്താൻപൂരിൽ രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു. അപകീർത്തി കേസിൽ കോടതിയിലേക്ക് പോകുന്ന വഴിയാണ് അഞ്ച് വാഹനങ്ങൾ കൂട്ടിയിടിച്ചത്. രാഹുൽ ഗാന്ധി സുരക്ഷിതനാണെങ്കിലും നിരവധി കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്.

ലഖ്‌നൗ: ഉത്തർപ്രദേശിലെ സുൽത്താൻപൂരിൽ രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു. രാഹുൽ ഗാന്ധിയുടെ സംഘത്തിലുണ്ടായിരുന്ന അഞ്ച് വാഹനങ്ങൾ കൂട്ടിയിടിച്ചെന്നാണ് വിവരം. പുർവാഞ്ചൽ എക്‌സ്പ്രസ് വേയിലാണ് അപകടമുണ്ടായത്. അപകീർത്തി കേസിൽ നേരിട്ട് ഹാജരാകാനായി സുൽത്താൻപൂരിലെ പ്രത്യേക എംപി-എംഎൽഎ കോടതിയിലേക്ക് പോവുകയായിരുന്നു രാഹുൽ ഗാന്ധി. അപകടത്തിൽ ഇദ്ദേഹത്തിന് പരിക്കേറ്റിട്ടില്ല. അതേസമയം സംഘത്തിലുണ്ടായിരുന്ന നിരവധി കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റതായാണ് വിവരം.

കോടതിയിൽ ഹാജരാകാനായി ഇന്ന് രാവിലെയാണ് ലഖ്‌നൗവിലെ ചൗധരി ചരൺ സിംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ രാഹുൽ ഗാന്ധി എത്തിയത്. നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകരും പാർട്ടി നേതാക്കളും ഇവിടെ തടിച്ചുകൂടിയിരുന്നു. ഇവിടെ നിന്ന് സുൽത്താൻപൂരിലേക്ക് രാഹുൽ ഗാന്ധിയുമായി പോയ വാഹനത്തിന് പിന്നിലുണ്ടായിരുന്ന അഞ്ച് വാഹനങ്ങൾ കൂട്ടിയിടിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. അപകടത്തെ തുടർന്ന് റോഡരികിൽ നിർത്തിയ രാഹുൽ ഗാന്ധിയുടെ വാഹനം പിന്നീട് യാത്ര തുടർന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

എസ്ഐആർ: വോട്ടർ പട്ടികയിലെ പിഴവുകൾ കണ്ടെത്താൻ ഉപയോഗിച്ച സോഫ്റ്റ്‌വെയർ വിവരങ്ങൾ വെളിപ്പെടുത്താനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
ഓസ്ട്രാഹിന്ദ് 2026, തിരുവനന്തപുരത്ത് ഇന്ത്യ–ഓസ്‌ട്രേലിയ സംയുക്ത സൈനികാഭ്യാസം, 240 സൈനികർ പങ്കെടുക്കുന്നു