താൻ രക്തസാക്ഷിയുടെ മകൻ, ജാലിയൻവാലാ ബാ​ഗ് നവീകരണം അം​ഗീകരിക്കാനാവില്ലെന്ന് രാഹുൽ; വിമർശനം തള്ളി അമരീന്ദർ സിം​ഗ്

By Web TeamFirst Published Aug 31, 2021, 9:44 PM IST
Highlights

രക്തസാക്ഷിത്വത്തിന്‍റെ അര്‍ത്ഥമറിയാത്തവര്‍ ജാലിയൻവാലാബാഗിനെ അപമാനിക്കുകയാണെന്നായിരുന്നു പ്രധാനമന്ത്രിക്കെതിരെ രാഹുൽ ഗാന്ധിയുടെ വിമര്‍ശനം. താനൊരു രക്തസാക്ഷിയുടെ മകനാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ദില്ലി: ജാലിയൻ വാലാബാഗ് കൂട്ടക്കൊലയുടെ സ്മാരകത്തിലെ നവീകരണപ്രവര്‍ത്തനങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വിമർശനമുന്നയിച്ച് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി രംഗത്ത്. രക്തസാക്ഷിത്വത്തിന്‍റെ അര്‍ത്ഥമറിയാത്തവര്‍ ജാലിയൻവാലാബാഗിനെ അപമാനിക്കുകയാണെന്നായിരുന്നു പ്രധാനമന്ത്രിക്കെതിരെ രാഹുൽ ഗാന്ധിയുടെ വിമര്‍ശനം. താനൊരു രക്തസാക്ഷിയുടെ മകനാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

കൂട്ടക്കൊലയുടെ ഓര്‍മ്മകൾ നിറഞ്ഞുനിറക്കുന്ന ജാലിയൻവാലാബാഗിനെ ഉല്ലാസ കേന്ദ്രമാക്കി മാറ്റിയെന്ന വിമര്‍ശനമാണ് രാഹുൽ ഗാന്ധിക്കുള്ളത്. അതേസമയം ജാലിയൻവാലാബാഗ് നവീകരണത്തെ ചൊല്ലി കോണ്‍ഗ്രസിനുള്ളിൽ അഭിപ്രായവ്യത്യാസമുയർത്തി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് രംഗത്തെത്തി. നവീകരണത്തിനെതിരെയുള്ള രാഹുൽ ഗാന്ധിയുടെ വിമര്‍ശനം പഞ്ചാബ് മുഖ്യമന്ത്രി തള്ളി. നവീകരണം ഏറ്റവും മികച്ചതാണെന്നും നവീകരണത്തിൽ താൻ സംതൃപ്തെന്നും അമരീന്ദര്‍ സിംഗ് പ്രതികരിച്ചു. ഇതോടെ വിവാദം കോണ്‍ഗ്രസിനുള്ളിലും മുറുകുകയാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFight


 

click me!