ഖേദം പ്രകടിപ്പിച്ച് രാഹുൽ ഗാന്ധി; ശിവരാജ് സിംഗ് ചൗഹാന്റെ മകൻ നൽകിയ മാനനഷ്ട കേസിൽ മാപ്പപേക്ഷ ഫയൽ ചെയ്തു

Published : Jun 25, 2026, 12:51 PM IST
karthikeya singh chauhan and rahul gandhi

Synopsis

ഭോപ്പാൽ കോടതിയിലാണ് രാഹുല്‍ ഗാന്ധി മാപ്പപേക്ഷ സമർപ്പിച്ചു.2018 ൽ ജാബുവയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ പാനമ പേപ്പർ ലീക്ക് സംഭവത്തിൽ കാർത്തികേയ സിംഗിന്റെ പേരുണ്ടെന്ന പരാമർശത്തിനെതിരെയുള്ള ഹർജിയിലാണ് മാപ്പപേക്ഷ.കാർത്തികേയ സിംഗിനെ ഉദ്ധരിച്ചല്ല തൻ്റെ പ്രസ്താവന എന്നാണ് രാഹുലിന്റെ വിശദീകരണം.

ദില്ലി: കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ മകൻ കാർത്തികേയ സിംഗ് ചൗഹാൻ നൽകിയ മാനനഷ്ട കേസിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കോടതിയിൽ ഖേദം അറിയിച്ചു. ഭോപ്പാൽ കോടതിയിലാണ് രാഹുല്‍ ഗാന്ധി മാപ്പപേക്ഷ സമർപ്പിച്ചത്. 2018 ൽ ജാബുവയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ പാനമ പേപ്പർ ലീക്ക് സംഭവത്തിൽ കാർത്തികേയ സിംഗിന്റെ പേരുണ്ടെന്ന പരാമർശത്തിനെതിരെയായിരുന്നു ഹർജി.

എന്നാൽ കാർത്തികേയ സിംഗിനെ ഉദ്ധരിച്ചല്ല തൻ്റെ പ്രസ്താവന എന്നാണ് രാഹുലിന്റെ വിശദീകരണം. അപകീർത്തികരവും തെറ്റായതുമായ പ്രസ്താവനകൾ നടത്തിയെന്നും തന്റെയും കുടുംബത്തിന്റെയും സൽപ്പേരിന് കോട്ടം വരുത്തുന്നതിനാണ് ഇത് ചെയ്തതെന്നും ആരോപിച്ച് കാർത്തികേ സിംഗ് ഭോപ്പാലിലെ എംപി-എംഎൽഎ കോടതിയിലായിരുന്നു ക്രിമിനൽ മാനനഷ്ടക്കേസ് സമർപ്പിച്ചിരുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഒരു സ്വാതന്ത്ര്യവുമുണ്ടായിരുന്നില്ല, അമ്മയുടെ കാർക്കശ്യം കാരണം വെറുത്തു'; മാതാപിതാക്കളെയും സഹോദരിയെയും അരുംകൊല ചെയ്ത ശ്വേതയുടെ മൊഴി
'രാമഭക്തർ വഞ്ചിക്കപ്പെട്ടു'; അയോധ്യ സംഭാവന കൊള്ളയിൽ കേസെടുക്കാൻ വൈകരുതെന്ന് വിശ്വഹിന്ദ് പരിഷത്ത്; കൂടുതൽ പരിശോധനയ്ക്ക് പ്രത്യേക സംഘം