ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ ഭാഗമായ മാറ്റം: ചരിത്രത്തിലാദ്യമായി എൻസിഇആർടി ഒൻപതാം ക്ലാസ് പാഠ്യഭാഗത്തിൽ 1975-ലെ 'അടിയന്തരാവസ്ഥ' ഉൾപ്പെടുത്തി

Published : Jun 25, 2026, 10:45 AM IST
NCERT

Synopsis

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ നിർണായകമായ അടിയന്തരാവസ്ഥാ കാലഘട്ടം ആദ്യമായി എൻസിഇആർടി ഒൻപതാം ക്ലാസ് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി. പുതിയ സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിൽ, ജനാധിപത്യം നേരിട്ട വെല്ലുവിളികൾ, പൗരാവകാശ ലംഘനങ്ങൾ, ജനകീയ പ്രക്ഷോഭങ്ങൾ എന്നിവയെക്കുറിച്ച് വിശദീകരിക്കുന്നു. 2026-27 അധ്യയന വർഷം മുതൽ ഈ മാറ്റം പ്രാബല്യത്തിൽ വരും.

ദില്ലി: സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും കലുഷിതമായ അധ്യായങ്ങളിലൊന്നായ 1975-77 കാലഘട്ടത്തിലെ 'അടിയന്തരാവസ്ഥ' ചരിത്രത്തിലാദ്യമായി എൻസിഇആർടി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി. ദേശീയ വിദ്യാഭ്യാസ നയം അടിസ്ഥാനമാക്കി പരിഷ്കരിച്ച ഒൻപതാം ക്ലാസിലെ സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. മുൻപ് പന്ത്രണ്ടാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് മാത്രം പഠിക്കാനുണ്ടായിരുന്ന ഈ വിഷയം, അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് 51 വർഷങ്ങൾ പിന്നിടുമ്പോഴാണ് ആദ്യമായി ഹൈസ്‌കൂൾ ക്ലാസുകളിലേക്ക് കൊണ്ടുവരുന്നത്. 'അണ്ടർസ്റ്റാൻഡിങ് സൊസൈറ്റി: ഇന്ത്യ ആൻഡ് ബിയോണ്ട് പാർട്ട് 1' എന്ന പുതിയ പുസ്തകത്തിലെ ആറാം അധ്യായത്തിലാണ് അടിയന്തരാവസ്ഥയെക്കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യൻ ജനാധിപത്യം നേരിട്ട ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായാണ് പുസ്തകം ഈ കാലഘട്ടത്തെ വിശേഷിപ്പിക്കുന്നത്. 1970-കളുടെ തുടക്കത്തിൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെതിരെ ജനങ്ങൾക്കിടയിൽ അതൃപ്തി വർദ്ധിച്ചതായും, വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ, വിലക്കയറ്റം, അഴിമതി എന്നിവ രാജ്യവ്യാപകമായ പ്രതിഷേധങ്ങൾക്ക് കാരണമായതായും പുസ്തകം ചൂണ്ടിക്കാണിക്കുന്നു. 'ആഭ്യന്തര അസ്വസ്ഥതകൾ' ചൂണ്ടിക്കാട്ടി 1975 ജൂണിൽ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുവെന്നും ഈ കാലയളവിൽ പൗരന്മാരുടെ മൗലികാവകാശങ്ങൾ റദ്ദാക്കപ്പെടുകയും പത്രമാധ്യമങ്ങൾക്ക് കടുത്ത സെൻസർഷിപ്പ് ഏർപ്പെടുത്തുകയും ചെയ്തതായി പാഠഭാഗം വ്യക്തമാക്കുന്നു. രാഷ്ട്രീയ നേതാക്കളും സാമൂഹിക പ്രവർത്തകരും കൂട്ടത്തോടെ തടവിലാക്കപ്പെടുകയും ജനാധിപത്യ സ്ഥാപനങ്ങൾ കടുത്ത പ്രതിസന്ധി നേരിടുകയും ചെയ്തു. അടിയന്തരാവസ്ഥയ്‌ക്കെതിരായ ജനകീയ പ്രക്ഷോഭങ്ങളെ നയിക്കുന്നതിൽ ജയപ്രകാശ് നാരായൺ വഹിച്ച പങ്കിനെക്കുറിച്ചും പുസ്തകത്തിൽ പ്രത്യേകം പ്രതിപാദിക്കുന്നുണ്ട്.

വ്യാജ വാർത്തകൾ, പൊതുമുതൽ നശിപ്പിക്കൽ, ദാരിദ്ര്യം, ലിംഗവിവേചനം തുടങ്ങിയ സമകാലിക വെല്ലുവിളികൾ ചർച്ച ചെയ്യുന്ന അധ്യായത്തിലാണ് അടിയന്തരാവസ്ഥയും ഉൾപ്പെടുത്തിയിരിക്കുന്നത്. 2026-27 അധ്യായന വർഷം മുതൽ ഈ പുതിയ പുസ്തകങ്ങൾ സ്‌കൂളുകളിൽ ലഭ്യമാകും. പുതിയ പരിഷ്കരണത്തിന്റെ ഭാഗമായി ഫ്രഞ്ച് വിപ്ലവം, റഷ്യൻ വിപ്ലവം, നാസിസം തുടങ്ങിയ മുൻപുണ്ടായിരുന്ന ചില ആഗോള ചരിത്ര വിഷയങ്ങൾ ഒൻപതാം ക്ലാസിൽ നിന്ന് പത്താം ക്ലാസിലെ പാഠഭാഗത്തിലേക്ക് മാറ്റിയതായും എൻസിഇആർടി വൃത്തങ്ങൾ അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അയോധ്യ സംഭാവന കൊള്ളയ്ക്ക് തെളിവുണ്ട്, കേസെടുക്കണമെന്ന് വിഎച്ച്പി; 'രാമഭക്തർ വഞ്ചിക്കപ്പെട്ടു'
എബോള ജാഗ്രത: ഇന്ത്യയിലെത്തുന്നവർക്ക് യാത്രാ വിവരങ്ങൾ രേഖപ്പെടുത്താൻ ഇനി 'എയർ സുവിധ' ഓൺലൈൻ ഫോം; പേപ്പർ രേഖകൾ ഒഴിവാക്കി