
ദില്ലി: അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാർഥി രാഹുൽ ഗാന്ധിയാണെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർഥിയാക്കാൻ കോൺഗ്രസ് തീരുമാനിച്ചതായി ഗെലോട്ട് വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി അഹങ്കാരിയാകരുത്.വെറും 31 ശതമാനം വോട്ട് നേടിയാണ് ബിജെപി അധികാരത്തിൽ എത്തിയത്. ബാക്കിയുള്ള 69 ശതമാനം വോട്ടുകളും അദ്ദേഹത്തിന് എതിരായിരുന്നു. അടുത്ത തിരഞ്ഞെടുപ്പിൽ 50% വോട്ടുകൾ നേടി അധികാരത്തിലെത്താൻ എൻഡിഎ ശ്രമിക്കുന്നുവെന്ന റിപ്പോർട്ടുകളെക്കുറിച്ചുള്ള ചോദ്യത്തിന്, മോദിക്ക് ഒരിക്കലും അതു നേടാനാകില്ലെന്നു ഗെലോട്ട് പറഞ്ഞു.
അതേസമയം ഇന്ത്യ മുന്നണിയെക്കുറിച്ച് നിർണായക പരാമർശവുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ രംഗത്തെത്തി.മുംബൈയിലെ അടുത്ത യോഗത്തിൽ സുപ്രധാന പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന് സ്റ്റാലിൻ പറഞ്ഞു; വാഗ്ദാനങ്ങൾ നടപ്പാക്കാതെ, രാജ്യത്തെ വിഭജിക്കുന്ന നേതാവാണ് മോദി എന്നും സ്റ്റാലിൻ വിമർശിച്ചു
2024 ലെ രാഹുലിൻ്റെ 'സ്ഥാനാർത്ഥിത്വം' പ്രഖ്യാപിച്ച് പിസിസി അധ്യക്ഷൻ, ഉടനടി പ്രതികരിച്ച് എഐസിസി
2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുല്‍ഗാന്ധി അമേഠിയില്‍ നിന്ന് മത്സരിക്കുമെന്ന് അജയ് റായ്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam