ആപ്പിന്‍റെ ആശങ്ക, കന്നട രാഷ്ട്രീയത്തിലെ ശിവശക്തി, തുടർഭരണത്തില്‍ തിളച്ച് മറിയുന്ന ധിക്കാരം

Published : Aug 27, 2023, 12:37 PM IST
ആപ്പിന്‍റെ ആശങ്ക, കന്നട രാഷ്ട്രീയത്തിലെ ശിവശക്തി, തുടർഭരണത്തില്‍ തിളച്ച് മറിയുന്ന ധിക്കാരം

Synopsis

നിക്ഷ്പക്ഷ നിലപാടുമായി തുടര്‍ന്നാല്‍ ബിജെപി സഖ്യമായി കണക്കാക്കപ്പെടുമെന്ന ആശങ്കയാണ് കേജ്രിവാളിന്റെ ആപ്പിനെ ഇന്ത്യയിലേക്ക് എത്തിച്ചത്

ആപ്പിനെ 'ഇന്ത്യ'യിലെത്തിച്ച ആശങ്ക

കോണ്‍ഗ്രസുമായി ഒത്തു പോകാന്‍ ഒരു പദ്ധതിയുമില്ലാതിരുന്ന അരവിന്ദ് കേജ്രിവാളിന്‍റെ എഎപി ഒടുവില്‍ പ്രതിപക്ഷ സംഘ്യമായ ഇന്ത്യയില്‍ ചേര്‍ന്നു. എന്നാല്‍ നിക്ഷ്പക്ഷ നിലപാടുമായി തുടര്‍ന്നാല്‍ ബിജെപി സഖ്യമായി കണക്കാക്കപ്പെടുമെന്ന ആശങ്കയാണ് കേജ്രിവാളിന്റെ ആപ്പിനെ ഇന്ത്യയിലേക്ക് എത്തിച്ചത്. കോണ്‍ഗ്രസുമായുള്ള ചര്‍ച്ചകള്‍ ആരംഭിക്കുമ്പോള്‍ രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിലേക്ക് സഖ്യം ദീര്‍ഘപ്പിക്കാന്‍ ആപ്പ് ഒരുക്കമായിരുന്നില്ല. ഡൽഹിയിൽ അഞ്ച് സീറ്റുകളും പഞ്ചാബിൽ 13 സീറ്റുകളും സംഭാവന നൽകുന്നതിന് പകരം ഹരിയാന, മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിൽ ഏഴ് സീറ്റുകളാണ് എഎപി ആവശ്യപ്പെട്ടത്. എന്നാല്‍ എഎപിയുടെ ഈ ചൂണ്ടയില്‍ കോണ്‍ഗ്രസ് കൊത്തിയില്ല. ആപ്പ് ദേശീയ പാര്‍ട്ടിയാകുമെന്ന ഭീതിയിലായിരുന്നു ഇത്. ഇന്ത്യയ്ക്കൊപ്പം കൈകോര്‍ത്താല്‍ ആപ്പിന് വോട്ട് ചെയ്യുന്ന മധ്യ വര്‍ഗത്തിലെ വോട്ടര്‍മാര്‍ ബിജെപിയിലേക്ക് പോകുമോയെന്ന ഭീതി എഎപിയെ വലയ്ക്കുന്നുണ്ട്. അടിത്തട്ടിലെ സത്യാവസ്ഥ ഇങ്ങനെയായതിനാല്‍ നിരസിക്കല്‍ വിശദമാക്കാനുള്ള കാത്തിരിപ്പിലാണ് ഇരു പാര്‍ട്ടികളും.

ശിവശക്തി

കര്‍ണാടക രാഷ്ട്രീയത്തിലെ അടിയൊഴുക്കുകളേക്കുറിച്ച് ബോധ്യമുള്ള ആരും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനേപ്പോലെ പുതിയ നാണയത്തിന്‍റെ അര്‍ത്ഥത്തെ അഭിനന്ദിക്കും. ബെംഗളുരു നോര്‍ത്തില്‍ നിന്ന് സഹോദരന്‍ ഡി കെ സുരേഷിനെ മത്സരിപ്പിക്കാനുള്ള നീക്കത്തിനിടെയാണ് എതിര്‍പാളയത്ത് വേട്ടയാടാനുള്ള കഴിവ് ഡികെ പുറത്തെടുത്തത്. ബിജെപി എംഎൽഎമാരായ എസ് ടി സോമശേഖർ, ഗോപാലയ്യ, ബൈരതി സുരേഷ് എന്നിവരാണ് ഡികെ ഇത്തവണ കുരുക്കിയത്. ഈ നീക്കം ബെംഗളുരു നഗരസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ വിജയത്തിലെത്തിക്കാനും 2024 ലെ ലോകസഭാ തെരഞ്ഞെടുപ്പുകളെ സ്വാധീനിക്കാനും ശേഷിയുള്ളതാണ്, ഈ എംഎല്‍എമാര്‍ രാജിവച്ചാല്‍ ലോകസഭാ തെരഞ്ഞെടുപ്പിനൊപ്പം തന്നെ ഉപതെരഞ്ഞെടുപ്പും നടക്കേണ്ടതായി വരും. ബ്രാഹ്മണർ, വൊക്കലിഗ വിഭാഗം, ഉത്തരേന്ത്യക്കാർ എന്നിവരിൽ നിന്നാണ് ബെംഗളുരുവിൽ ബിജെപിക്ക് വലിയ പിന്തുണ ലഭിക്കുന്നത് എന്നതിനാൽ ഇതിന്റെ നേട്ടം കൊയ്യാമെന്നാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. ഡികെ സുരേഷിന്റെ ബെംഗളുരു പ്രവേശനം വരുന്നതോടെ സീറ്റ് പാർട്ടിയിൽ തന്നെ നിലനിൽക്കുമെന്ന ഉറപ്പിലാണ് കോണ്‍ഗ്രസുള്ളത്. എന്നാല്‍ ബിജെപി എംഎല്‍എമാര്‍ ശിവശക്തിക്ക് ഇരയാകുമോയെന്നതാണ് ഇനി കണ്ടറിയാനുള്ളത്

ഉള്ളവരും ഇല്ലാത്തവരും

സഖാക്കന്മാരാല്‍ സഖാക്കന്മാര്‍ക്ക് വേണ്ടി സഖാക്കന്മാരുടെ എന്ന രീതിയാണ് തൃശൂര്‍ ജില്ലയിലെ സഹകരണ ബാങ്ക് അഴിമതിയെ വിശേഷിപ്പിക്കാന്‍ ഏറ്റവും അനുയോജ്യം. ഇഡിയുടെ റഡാറിലാണ് നിലവില്‍ ബാങ്കിന്‍റെ പ്രവര്‍ത്തനം. മുന്‍മന്ത്രിയാണ് മുന്നിലുള്ളതും. പാര്‍ട്ടിയാണെങ്കില്‍ കേന്ദ്രം ഇഡിയെ ഉപയോഗിച്ച് വേട്ടയാടുകയാണെന്ന പതിവ് പല്ലവി ആവര്‍ത്തിക്കുകയാണ്. എന്നാല്‍ ഈ കേസില്‍ പരാതിക്കാരനും സിപിഎം നേതാവാണ്. നിക്ഷേപകരെ വഞ്ചിക്കുന്ന രീതിയില്‍ ബാങ്കിനെ പൊളിച്ച് വഴിവിട്ട രീതിയില്‍ സിപിഎം നേതാവ് വായ്പ അനുവദിച്ചതിനേക്കുറിച്ച് എണ്ണിയെണ്ണി വിശദമാക്കിയിട്ടുണ്ട് പരാതിക്കാരനായ സഖാവ്. ബാങ്ക് വാഗ്ദാനം പാലിക്കാതെ ആവശ്യസമയത്ത് പണം ലഭിക്കാതെ ബാങ്കിലെ നിരവധി പാവപ്പെട്ട നിക്ഷേപകരാണ് ഇതിനോടകം മരണത്തിന് കീഴടങ്ങിയിട്ടുള്ളത്. എന്നാല്‍ നേതാവിന് സംഭവത്തേക്കുറിച്ച് അറിവില്ലെന്നാണ് സിപിഎം പ്രതിരോധം. എന്നാല്‍ സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് പണം കൈപ്പറ്റിയ ഉയര്‍ന്ന നേതാവിലേക്കോ സഖാവിന്‍റെ ബന്ധുവിലേക്കോ ആരും വിരല്‍ ചൂണ്ടുന്നില്ല.

രാജാവിനേക്കാള്‍ വിശ്വസ്തന്‍

പാർട്ടിയും അതിന്റെ മേധാവിയും രണ്ടാം തവണയും അധികാരത്തിൽ വന്നതിന് ശേഷം സഖാക്കന്മാരുടെ ധിക്കാരം തിളച്ചുമറിയുന്ന സ്ഥിതിയാണ്. ഇതിന്‍റെ പൂര്‍ണരീതിയിലുള്ള പ്രകടനമായിരുന്നു ഹെല്‍മെറ്റ് ധരിക്കാത്ത നേതാവിന് പിഴയിട്ട പൊലീസുകാരനെതിരെയുണ്ടായത്. തലസ്ഥാന നഗരത്തില്‍ കൃത്യമായ രീതിയില്‍ ഗതാഗത നിയമ ലംഘനം നടത്തിയ നേതാവിന് പിഴയിട്ട പൊലീസുകാര്‍ക്ക് സ്ഥലംമാറ്റം പിന്നാലെ വകുപ്പുതല അന്വേഷണം എന്നിവയാണ് സ്റ്റേഷന്‍ ഉപരോധത്തിന് പിന്നാലെയുണ്ടായത്. അണികളെ നിയന്ത്രിക്കാന്‍ ഒരു നേതാവും മുന്നിട്ടിറങ്ങിയുമില്ല. സിപിഎമ്മുമായി ചെറുവിരല്‍ ബന്ധം മാത്രമുള്ള പൊലീസ് അസോസിയേഷന്‍ മെമ്പര്‍മാര്‍ പോലും എതിര്‍ത്തെങ്കിലും പൊലീസ് മേധാവി കൃത്യമായ നിലപാട് എടുക്കുകയായിരുന്നു. വകുപ്പുതല അന്വേഷണത്തില്‍ പൊലീസുകാര്‍ക്ക് കുറ്റമില്ലെന്ന് കണ്ടെത്തി അവരെ സ്റ്റേഷനിലേക്ക് തിരിച്ചെടുക്കുകയാണ് അദ്ദേഹം ചെയ്തത്. ഭരണപക്ഷം ഇതിനോട് എന്ത് നിലപാട് സ്വീകരിക്കുമെന്ന് കണ്ടറിയാം.

ഒരിക്കലും വിരമിക്കാത്ത 'ജയിലര്‍'

വിരമിച്ചതിന് പിന്നാലെ ജയ്പൂര്‍ ജയിലില്‍ നിയമനം ലഭിച്ച ഓഫീസറുടെ കഥ രസകരമാണ്. മൂന്ന് ജയിലുകളുടെ ചുമതലയാണ് രാജസ്ഥാനില്‍ ഈ ജയിലര്‍ക്ക് നല്‍കിയത്. എന്നാല്‍ കാലാവധി നീട്ടിയതിനേക്കുറിച്ച് ചോദ്യങ്ങളാണ് ഉയരുന്നത്. പദവിയിലേക്ക് എത്താന്‍ 15 ലക്ഷം രൂപയാണ് ഈ ജയിലര്‍ നല്കിയതെന്നാണ് ആരോപണം. ആരോപണത്തില്‍ പേരിന് മാത്രമായൊരു അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളുമായി ദീര്‍ഘ കാലമായി നല്ല ബന്ധമുള്ള ജയിലര്‍ക്ക് ആശങ്കക്ക് വകയില്ലെന്ന് ഉറപ്പാണ്. ഓരോ ജയിലില്‍ നിന്നും മാസം തോറും ഒരു കോടി രൂപയോളം നേടുന്ന ജയിലര്‍ എല്ലാവര്‍ക്കുമുള്ള വിഹിതം കൃത്യമായി എത്തിക്കുന്നത് സോഷ്യലിസത്തിന്‍റെ പുതിയ രൂപമായി വേണം കണക്കാക്കാന്‍.

തിരിഞ്ഞു കൊത്തുന്ന രാഷ്ട്രീയം

മരുഭൂമിയിലെ പാമ്പുകൾ വിഷമുള്ളവയാണ്. ഇവയുടെ കുത്ത് ഒരാളെ തൽക്ഷണം കൊല്ലാന്‍ പ്രാപ്തമാണ്. രാജസ്ഥാനിലെ ചില രാഷ്ട്രീയക്കാരുടെ കാര്യവും ഇങ്ങനെ തന്നെയാണ്. അടുത്തിടെയാണ് സംസ്ഥാനത്തെ ഒരു മേയര്‍ ഇതിന്‍റെ രുചി അടുത്തിടെയാണ് അറിഞ്ഞത്. മന്ത്രിയുടെ ആവശ്യം നിരാകരിച്ചതാണ് കാരണം. സ്വന്തം പേരില്‍ ഒരു ഭൂമി രജിസ്റ്റര്‍ ചെയ്യാനുള്ള ആവശ്യം നിഷേധിച്ച വനിതാ മേയറുടെ ഭര്‍ത്താവ് അറസ്റ്റിലായി പിന്നാലെ മേയര്‍ സസ്പെന്‍ഷനിലുമായി. നീതി തേടി മേയ്‍ ഹൈക്കോടതിയിലേക്ക് നീങ്ങിയിരിക്കുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

മലയാളി യുവതിയുടെ പരാതിയിൽ ട്വിസ്റ്റ്, നാട്ടിൽ വന്നപ്പോൾ കഴുത്തിലെ മുറിപ്പാട് കണ്ട കാമുകനോട് പറഞ്ഞത് പച്ചക്കള്ളം; ബെംഗളൂരു ബലാത്സംഗ പരാതി വ്യാജം
'സ്ത്രീകള്‍ക്ക് ധനസഹായം, സൗജന്യ യാത്ര' എല്ലാം കൈക്കൂലി', സിദ്ധരാമയ്യയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ്