ഇഡിയുടെ ചോദ്യം ചെയ്യല്‍; പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ് തീരുമാനം
ദില്ലി എ ഐ സി സി ആസ്ഥാനത്ത് കയറി നേതാക്കളേയും എംപിമാരേയും കസ്റ്റഡിയിലെടുത്ത ദില്ലി പോലീസിന്‍റെ നടപടിക്കെതിരെ കോണ്‍ഗ്രസ് ഇന്ന് രാജ്യസഭാ മാര്‍ച്ച് നടത്തി. വിവിധ സംസ്ഥനങ്ങളില്‍ രാജ്ഭവന്‍ മാര്‍ച്ച് നടത്തി. കേരളത്തില്‍ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. ഇതിനിടെ കോണ്‍ഗ്രസ് എം പിമാര്‍ സ്പീക്കറെ നേരില്‍ കണ്ട് ദില്ലി പൊലീസിനെതിരെ പരാതി അറിയിച്ചു. ലോക്സഭ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരിയുടെ നേതൃത്വത്തിലാണ് സ്പീക്കറെ കണ്ടത്. ദില്ലി പോലീസിന്‍റെ ക്രൂരത എം പിമാര്‍ സ്പീക്കറോട് വിശദീകരിച്ചു. എ ഐ സി സി ആസ്ഥാനത്ത് പോലീസ് അതിക്രമിച്ച് കയറിയതിലെ പ്രതിഷേധവും അറിയിച്ചു. ദില്ലി രാജ്ഭവന്‍ മാര്‍ച്ചില്‍ നിന്നുള്ള ചിത്രങ്ങള്‍ ഏഷ്യാനെറ്റ് ക്യാമറാമാന്‍ അനന്ദുപ്രഭ.
ദില്ലി പൊലീസ് തീവ്രവാദികളെ നേരിടുന്ന പോലെയാണ് പെരുമാറിയതെന്ന് എംപിമാര്‍ എംപിമാര്‍ സ്പീക്കറെ അറിയിച്ചു. കോൺഗ്രസ് നേതാക്കളും , എംപിമാരുമാണെന്ന പരിഗണന നൽകിയില്ല. മോദിയും അമിത് ഷായും രാജ്യത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നുവെന്നും എം പിമാര്‍ പരാതിപ്പെട്ടു.
പോലീസ് അതിക്രമത്തിന്‍റെ ദൃശ്യങ്ങൾ കൊടിക്കുന്നിൽ സുരേഷ് സ്പീക്കറെ കാണിച്ചു. രാഹുൽ ഗാന്ധിയോടുള്ള ഇഡിയുടെ മനുഷ്യത്വരഹിതമായ പെരുമാറ്റം എംപിമാര്‍ സ്പീക്കറുടെ ശ്രദ്ധയിൽ പെടുത്തി. യംഗ് ഇന്ത്യയുമായി ബന്ധപ്പെട്ട് അറിയാവുന്ന കാര്യങ്ങൾ രാഹുൽ ഇ ഡി യോട് പറയുന്നുണ്ടെന്നും നേതാക്കള്‍ വ്യക്തമാക്കി.
കേന്ദ്രസര്‍ക്കാര്‍ നടപടി കടുപ്പിക്കുമ്പോള്‍ പ്രതിഷേധം സജീവമാക്കി നിര്‍ത്താനാണ് കോണ്‍ഗ്രസ് നീക്കം. അറസ്റ്റുണ്ടായാല്‍ രാജ്യത്തുടനീളം പ്രതിഷേധം കടുപ്പിക്കും. മുന്‍കൂര്‍ ജാമ്യത്തിന് പോകേണ്ടതില്ലെന്ന രാഹുല്‍ഗാന്ധിയുടെ നിര്‍ദ്ദേശവും വിഷയത്തെ രാഷ്ചടീയമായി നേരിടാനുള്ള നീക്കത്തിന്‍റെ ഭാഗമായി കരുതുന്നു.
രാഹുല്‍ഗാന്ധിയെ ഇഡി നാളെ വീണ്ടും വിളിപ്പിച്ചിട്ടുണ്ടെങ്കിലും, ചോദ്യം ചെയ്യല്‍ നീണ്ടേക്കുമെന്ന കണക്ക് കൂട്ടലിലാണ് കോണ്‍ഗ്രസ്. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലും ചോദ്യം ചെയ്യലുണ്ടായേക്കുമെന്ന സൂചനകള്‍ക്കിടെ എഐസിസി ആസ്ഥാനത്ത് ചേര്‍ന്ന നേതൃയോഗത്തിലാണ് പ്രതിഷേധം കടുപ്പിക്കാനുള്ള തീരുമാനം.
ഞായറാഴ്ച മുഴുവന്‍ എംപിമാരും ദില്ലിയിലെത്തണമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. ഔദ്യോഗിക വസതികളില്‍ പത്ത് പ്രവര്‍ത്തകരെ താമസിപ്പിച്ച് പ്രതിഷേധം നടത്തണമെന്നാണ് അറിയിപ്പ്. പൊതു പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കാത്ത ദില്ലി പോലീസ് നടപടി കൂടി കണക്കിലെടുത്താണ് പ്രതിരോധം തീര്‍ക്കുന്നത്. '
ദില്ലി പോലീസ് അതിക്രമത്തില്‍ ജനപ്രതിനിധികളുടെ അവകാശവും, മനുഷ്യാവകാശവും ലംഘിക്കപ്പെട്ടുവന്ന പരാതിയുമായാണ് ലോക് സഭ രാജ്യസഭ എംപിമാര്‍ സഭാധ്യക്ഷന്മാരെ കണ്ടത്. മോദിയും അമിത് ഷായും ചേര്‍ന്ന് രാജ്യത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും, തീവ്രവാദികലെ നേരിടുന്നത് പോലെയാണ് എംപിമാരോട് പെരുമാറിയതെന്നും നേതാക്കള്‍ പറഞ്ഞു.
തിരുവന്തപുരത്ത് രാജ്ഭവന്‍ മാര്‍ച്ചിനിടെ പ്രതിഷേധക്കാരെ നേരിടാനായി പൊലീസ് സ്ഥാപിച്ച ബാരിക്കേഡിന് മുകളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കയറാന്‍ ശ്രമിച്ചു. പ്രതിഷേധക്കാര്‍ക്ക് നേരെ ആദ്യം ജലപീരങ്കിലും പിന്നാലെ ഗ്രനൈഡും ടിയര്‍ ഗ്യാസും പൊലീസ് എറിഞ്ഞു.
പൊലീസിന് നേരെ കല്ലേറുണ്ടായി. തുടര്‍ന്ന് പൊലീസ് ഏതാണ്ട് പത്തോളം തവണയാണ് ഗ്രനൈഡും ടിയര്‍ ഗ്യാസും പ്രതിഷേധക്കാര്‍ക്ക് നേരെ എറിഞ്ഞത്. സംഭവം നടക്കുമ്പോള്‍ കോണ്‍ഗ്രസ് നേതാവ് ടി സിദിഖ് ഉള്‍പ്പെടെയുള്ളവര്‍ സംഭവസ്ഥലത്ത് ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി, വി ഡി സതീഷന്‍ എന്നിവര്‍ രാജ് ഭവന്‍ മാര്‍ച്ചില്‍ പങ്കെടുത്ത് തിരിച്ച് പോയശേഷമായിരുന്നു സംഘര്‍ഷം നടന്നത്.