'വിദ്വേഷത്തിന്‍റെ അന്തരീക്ഷം സൃഷ്ടിച്ചത് ഭരണകക്ഷി', 'നൂപുര്‍ ശര്‍മ്മ മാത്രമല്ല ഉത്തരവാദിയെന്ന് രാഹുല്‍ ഗാന്ധി

Published : Jul 01, 2022, 04:16 PM IST
'വിദ്വേഷത്തിന്‍റെ അന്തരീക്ഷം സൃഷ്ടിച്ചത് ഭരണകക്ഷി',  'നൂപുര്‍ ശര്‍മ്മ മാത്രമല്ല ഉത്തരവാദിയെന്ന് രാഹുല്‍ ഗാന്ധി

Synopsis

പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും അടക്കമുള്ളവര്‍ക്ക് രാജ്യത്ത് കലുഷിതമായ അന്തരീക്ഷം സൃഷ്ടിച്ചതില്‍ പങ്കുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. 

വയനാട്: രാജ്യത്ത് വിദ്വേഷത്തിേന്‍റെ അന്തരീക്ഷം സൃഷ്ടിച്ചതിന് പിന്നില്‍  നൂപുര്‍ ശര്‍മ്മ മാത്രമല്ലെന്ന് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും അടക്കമുള്ളവര്‍ക്ക് രാജ്യത്ത് കലുഷിതമായ അന്തരീക്ഷം സൃഷ്ടിച്ചതില്‍ പങ്കുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. വിദ്വേഷത്തിേന്‍റെയും വെറുപ്പിന്‍റെയും അന്തരീക്ഷം സൃഷ്ടിക്കുന്നത് രാജ്യവിരുദ്ധ നടപടിയാണെന്നും രാഹുല്‍ പറഞ്ഞു. 

'എംപി ഓഫീസല്ല വയനാട്ടിലെ ജനങ്ങളുടെ ഓഫീസാണ് ആക്രമിച്ചത്'; അക്രമം നടത്തിയത് കുട്ടികൾ, ദേഷ്യമില്ലെന്ന് രാഹുൽ

വയനാട് : കൽപറ്റയിലെ തന്‍റെ ഓഫിസ് ആക്രമണം (mp office attack) നിർഭാഗ്യകരമെന്ന് രാഹുൽഗാന്ധി എം പി (rahul gandhi mp). ഇത് വയനാട്ടിലെ എം പിയുടെ ഓഫിസല്ല. മറിച്ച് വയനാട്ടിലെ ജനങ്ങളുടെ ഓഫിസാണ്. അതിന് നേരെയാണ് ആക്രമണം ഉണ്ടായത്. അക്രമം നടത്തിയത് കുട്ടികളാണ്. നിരുത്തവാദപരമായ രീതിയായിരുന്നുവെങ്കിലും കുട്ടികളാണ് അത് ചെയ്തത്. കുട്ടികളായതുകൊണ്ട് തന്നെ എനിക്ക് അവരോട് പരിഭവമില്ല. ദേഷ്യവുമില്ല. കുട്ടികളുടെ ഈ പ്രവർത്തി മറക്കാവുന്നതേയുള്ളു. പക്ഷേ അക്രമം ഒന്നിനും ഒരു പരിഹാരമല്ലെന്ന് ഇവർ തിരിച്ചറിയണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കൽപറ്റയിൽ എസ് എഫ് ഐ പ്രവർത്തകര്‍ ആക്രമിച്ച ഓഫിസ് സന്ദർശിച്ച ശേഷമാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം.

കല്‍പ്പറ്റയിലെ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫിസിലേക്ക് കഴിഞ്ഞ മാസം 24ന് ആണ് എസ് എഫ് ഐ ആക്രമണം ഉണ്ടായത്. ബഫര്‍സോൺ ഉത്തരവില്‍ രാഹുല്‍ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ചായിരുന്നു അതിക്രമം. ഓഫീസിലേക്ക് പ്രവര്‍ത്തകര്‍ തള്ളിക്കയറി സാധനങ്ങള്‍ അടിച്ചുതകര്‍ത്തു. എംപിയുടെ ഓഫീസിന്‍റെ ഷട്ടറുകൾ എസ് എഫ് ഐ പ്രവർത്തകർ തകർത്തു. ജനാലവഴി കയറിയ ചില പ്രവർത്തകർ വാതിലുകളും തകർത്തു. ഫയലുകൾ വലിച്ചെറിഞ്ഞു. കസേരയിൽ വാഴയും വച്ചശേഷമാണ് എസ് എഫ് ഐ പ്രവർത്തകർ പ്രതിഷേധം അവസാനിപ്പിച്ചത്. 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഷാഫി പറമ്പിലും സുരേഷ് ഗോപിയും ഏറെ പിന്നില്‍, ബ്രിട്ടാസ് മുന്നില്‍; കേരള എംപിമാര്‍ ഫണ്ട് ചെലവഴിക്കുന്നതില്‍ 'പിശുക്കരെ'ന്ന് റിപ്പോര്‍ട്ട്
'പുരുഷന്മാരുടെ വാഷ് റൂമില്‍ കൊണ്ടുപോയി 'ടി' ആകൃതിയില്‍ നിര്‍ത്തിച്ചു, ശേഷം എന്‍റെ ശരീരത്തില്‍...'; ദുരനുഭവം തുറന്ന് പറഞ്ഞ് കൊറിയന്‍ യുവതി