സുരക്ഷിതമായി ജീവിക്കാൻ എല്ലാവർക്കും അവകാശമുണ്ട്; വാക്സീൻ വിതരണത്തിൽ ക്യാംപെയിനുമായി രാഹുൽ ​ഗാന്ധി

Published : Apr 12, 2021, 12:54 PM IST
സുരക്ഷിതമായി ജീവിക്കാൻ എല്ലാവർക്കും അവകാശമുണ്ട്; വാക്സീൻ വിതരണത്തിൽ ക്യാംപെയിനുമായി രാഹുൽ ​ഗാന്ധി

Synopsis

'കൊവിഡ് വാക്സീൻ രാജ്യത്തിന്റെ ആവശ്യമാണ്. നിങ്ങൾ എല്ലാവരും അതിന് വേണ്ടി ശബ്ദമുയർത്തണം. സുരക്ഷിതമായ ജീവിതത്തിന് എല്ലാവർക്കും അവകാശമുണ്ട്.'  രാ​ഹുൽ ​ഗാന്ധി ട്വീറ്റ് ചെയ്തു.   

ദില്ലി: എല്ലാവർക്കും വാക്സീൻ ലഭ്യമാക്കണമെന്നും സുരക്ഷിതമായി ജീവിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. എല്ലാ പൗരൻമാർക്കും കൊവിഡിൽ നിന്ന് രക്ഷ നേടാനുള്ള വാക്സീൻ നൽകണം. വാക്സീൻ ക്ഷാമത്തിൽ സ്പീക്ക്അപ്ഫോർവാക്സീൻഫോർഓൾ എന്ന ക്യാംപെയിനും രാഹുൽ ​ഗാന്ധി തുടക്കമിട്ടിട്ടുണ്ട്. 'കൊവിഡ് വാക്സീൻ രാജ്യത്തിന്റെ ആവശ്യമാണ്. നിങ്ങൾ എല്ലാവരും അതിന് വേണ്ടി ശബ്ദമുയർത്തണം. സുരക്ഷിതമായ ജീവിതത്തിന് എല്ലാവർക്കും അവകാശമുണ്ട്.'  രാ​ഹുൽ ​ഗാന്ധി ട്വീറ്റ് ചെയ്തു. 

ഇന്ത്യയിൽ പ്രതിദിനം 1.68912 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. 904 മരണങ്ങളും രേഖപ്പെടുത്തി. രാജ്യത്ത് സജീവമായ കൊവിഡ് കേസുകൾ 12 ലക്ഷത്തിലെത്തി നിൽക്കുകയാണ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സ്മിത്ത് മച്ചാറിന് ധീരതയ്ക്കുള്ള ദേശീയ പുരസ്കാരം നൽകണം; പ്രധാനമന്ത്രിക്ക് കത്തെഴുതി ഇന്ത്യൻ പൈലറ്റുമാരുടെ സംഘടന
കെഎസ്ഇബിയുടെ മാത്രമല്ല, കേന്ദ്രസർക്കാരിൻ്റെ കണക്കുകൂട്ടലും തെറ്റി; രാജ്യത്താകെ വൈദ്യുതി ഉപഭോഗം കുതിച്ചുയർന്നു; വൻ പ്രതിസന്ധി